കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

പ്രകടന പത്രിക

  • 25 ലക്ഷം പേര്‍ക്ക് തൊഴില്‍
  • 1500 സ്റ്റാര്‍ട്ട് അപ്പുകള്‍
  • പൊതുമേഖല ലാഭത്തില്‍
  • മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍
  • കാര്‍ഷിക വരുമാന ഉറപ്പ് പദ്ധതി
  • തീരദേശ പാക്കേജ്
  • ശുചിത്വകേരളം
Read More

സി.പി.ഐ. സ്ഥാനാര്‍ത്ഥികള്‍

ഇലക്ഷൻ വാർത്തകൾ

മാണി തോല്‍ക്കും; വിഎസ് മുഖ്യമന്ത്രി ആയാല്‍ പിന്തുണയ്ക്കും: പി.സി.ജോര്‍ജ്

പൂഞ്ഞാര്‍: പാലായില്‍ കെഎം മാണി പതിനായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറില്‍ നാല്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിക്കും. സെക്യുലറുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചെന്നും ജനപക്ഷപാര്‍ട്ടിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പിസി ജോര്‍ജ് പാലായില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ചെയര്‍മാന്‍ താന്‍തന്നെയായിരിക്കുമെന്നും പിസി [..]

മുഖ്യമന്ത്രി ആരെന്ന് ഫലംവന്ന ശേഷം തീരുമാനിക്കും: യെച്ചൂരി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകുമെന്ന അഭിപ്രായ സര്‍വേകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമായി. എല്‍ ഡി എഫ് കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഫലം വന്ന ശേഷം കൂട്ടായി തീരുമാനിക്കുമെന്നും സി പി ഐ എം [..]

എല്‍ഡിഎഫിന് 100 സീറ്റ് നേടാവുന്ന സാഹചര്യം :  വിഎസ്

തിരുവനന്തപുരം: ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് ലക്ഷ്യം വെച്ച നൂറ് സീറ്റ് വരെ നേടാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വി.എസ്.അച്ചുതാനന്ദന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിഎസിന്റെ പ്രതികരണം. സമ്മദിതാനാവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും വിഎസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിവാദ്യമര്‍പ്പിച്ചു. ജനാധിപത്യത്തിലെ ഏറ്റവും വലിയ [..]

കുമ്മനം വര്‍ഗീയ കലാപത്തിന്റെ പിതാവെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: നേമത്ത് വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി. പരാജയഭീതിയില്‍ നിന്നും രക്ഷനേടാന്‍ കുമ്മനം മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും വര്‍ഗീയ കലാപത്തിന്റെ പിതാവാണ് കുമ്മനമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. [..]

സര്‍വേയില്‍ വിശ്വാസമില്ലെന്ന് മാണി; യുഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന് കെ സി

പാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 75 സീറ്റില് കൂടുതല്‍ നേടുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ല. പൂഞ്ഞാറില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിക്കും. കാരുണ്യ പദ്ധതികളും കര്‍ഷകരുടെ ക്ഷേമത്തിന് സ്വീകരിച്ച നടപടികള്‍ വോട്ടായി ലഭിക്കും. [..]

സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിംഗ്: 77.35 ശതമാനം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു റെക്കോര്‍ഡ് പോളിംഗ്. നിലവിലെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 77.35 ശതമാനം പേര്‍ വോട്ട് ചെയ്തു. 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണിത്. 30 മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം ആറിന് വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോള്‍ [..]