കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിംഗ്: 77.35 ശതമാനം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു റെക്കോര്‍ഡ് പോളിംഗ്. നിലവിലെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 77.35 ശതമാനം പേര്‍ വോട്ട് ചെയ്തു. 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണിത്.
30 മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം ആറിന് വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോള്‍ വോട്ടിംഗ് കേന്ദ്രത്തില്‍ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിരുന്നു, ഇതിന്റെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോഴാണ് റിക്കാര്‍ഡ് പോളിംഗ് കടന്നത്. തിങ്കളാഴ്ച വൈകിട്ട് 71.7 എന്ന നിലയിലായിരുന്ന പോളിംഗ് ശതമാനമാണ് ഇന്ന് 77.35 ലേക്ക് ഉയര്‍ന്നത്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.12 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 73.98 ആയിരുന്നു വോട്ടിംഗ് ശതമാനം. നിലവിലെ കണക്കുകളനുസരിച്ച് ചേര്‍ത്തല മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ്. ഇവിടെ 86.30 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി.
വോട്ടെണ്ണല്‍ 19ന് നടക്കും. രാവിലെ 8ന് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യഫലങ്ങള്‍ പത്തുമണിയോടെ ലഭ്യമാകുമെന്ന് കരുതുന്നു.

ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം
തിരുവനന്തപുരം 72.53
കൊല്ലം 75.7
പത്തനംതിട്ട 71.37
ആലപ്പുഴ 79.88
കോട്ടയം 76.9
ഇടുക്കി 73.59
എറണാകുളം 79.77
തൃശൂര്‍ 77.74
പാലക്കാട് 78.37
മലപ്പുറം 75.81
കോഴിക്കോട് 81.89
വയനാട് 78.22
കണ്ണൂര്‍ 80.63
കാസര്‍ഗോഡ് 78.51

Published : May 17, 2016

ഇലക്ഷൻ വാർത്തകൾ

മാണി തോല്‍ക്കും; വിഎസ് മുഖ്യമന്ത്രി ആയാല്‍ പിന്തുണയ്ക്കും: പി.സി.ജോര്‍ജ്

പൂഞ്ഞാര്‍: പാലായില്‍ കെഎം മാണി പതിനായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറില്‍ നാല്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിക്കും. സെക്യുലറുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചെന്നും ജനപക്ഷപാര്‍ട്ടിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പിസി ജോര്‍ജ് പാലായില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ചെയര്‍മാന്‍ താന്‍തന്നെയായിരിക്കുമെന്നും പിസി [..]

മുഖ്യമന്ത്രി ആരെന്ന് ഫലംവന്ന ശേഷം തീരുമാനിക്കും: യെച്ചൂരി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകുമെന്ന അഭിപ്രായ സര്‍വേകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമായി. എല്‍ ഡി എഫ് കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഫലം വന്ന ശേഷം കൂട്ടായി തീരുമാനിക്കുമെന്നും സി പി ഐ എം [..]

എല്‍ഡിഎഫിന് 100 സീറ്റ് നേടാവുന്ന സാഹചര്യം :  വിഎസ്

തിരുവനന്തപുരം: ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് ലക്ഷ്യം വെച്ച നൂറ് സീറ്റ് വരെ നേടാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വി.എസ്.അച്ചുതാനന്ദന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിഎസിന്റെ പ്രതികരണം. സമ്മദിതാനാവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും വിഎസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിവാദ്യമര്‍പ്പിച്ചു. ജനാധിപത്യത്തിലെ ഏറ്റവും വലിയ [..]

കുമ്മനം വര്‍ഗീയ കലാപത്തിന്റെ പിതാവെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: നേമത്ത് വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി. പരാജയഭീതിയില്‍ നിന്നും രക്ഷനേടാന്‍ കുമ്മനം മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും വര്‍ഗീയ കലാപത്തിന്റെ പിതാവാണ് കുമ്മനമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. [..]