കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

സര്‍വേയില്‍ വിശ്വാസമില്ലെന്ന് മാണി; യുഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന് കെ സി

പാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 75 സീറ്റില് കൂടുതല്‍ നേടുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ല. പൂഞ്ഞാറില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിക്കും. കാരുണ്യ പദ്ധതികളും കര്‍ഷകരുടെ ക്ഷേമത്തിന് സ്വീകരിച്ച നടപടികള്‍ വോട്ടായി ലഭിക്കും. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഒരാശങ്കയുമില്ലെന്നും മാണി പ്രതികരിച്ചു.
ബാര്‍കോഴയും സോളാര്‍ വിവാദവുമെല്ലാം തള്ളിക്കളഞ്ഞ ആരോപണങ്ങളാണ്. ബാര്‍കോഴയില്‍ രണ്ടു തവണ നടത്തിയ അന്വേഷണത്തിലും താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഗൂഢാലോചന തന്നെയാണെന്നും വ്യക്തമായി. സോളാര്‍ കേസില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബി.ഡി.ജെ.എസ് വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടില്ലെങ്കിലും യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും വോട്ട് കുറച്ച് അവര്‍ പിടിച്ചിട്ടുണ്ടാവാമെന്നും മാണി പറഞ്ഞു.
അതേസമയം 78 മണ്ഡലങ്ങളില്‍ ജയിച്ച് യുഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന് കെ സി ജോസഫ് പറഞ്ഞു.

Published : May 17, 2016

ഇലക്ഷൻ വാർത്തകൾ

മാണി തോല്‍ക്കും; വിഎസ് മുഖ്യമന്ത്രി ആയാല്‍ പിന്തുണയ്ക്കും: പി.സി.ജോര്‍ജ്

പൂഞ്ഞാര്‍: പാലായില്‍ കെഎം മാണി പതിനായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറില്‍ നാല്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിക്കും. സെക്യുലറുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചെന്നും ജനപക്ഷപാര്‍ട്ടിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പിസി ജോര്‍ജ് പാലായില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ചെയര്‍മാന്‍ താന്‍തന്നെയായിരിക്കുമെന്നും പിസി [..]

മുഖ്യമന്ത്രി ആരെന്ന് ഫലംവന്ന ശേഷം തീരുമാനിക്കും: യെച്ചൂരി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകുമെന്ന അഭിപ്രായ സര്‍വേകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമായി. എല്‍ ഡി എഫ് കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഫലം വന്ന ശേഷം കൂട്ടായി തീരുമാനിക്കുമെന്നും സി പി ഐ എം [..]

എല്‍ഡിഎഫിന് 100 സീറ്റ് നേടാവുന്ന സാഹചര്യം :  വിഎസ്

തിരുവനന്തപുരം: ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് ലക്ഷ്യം വെച്ച നൂറ് സീറ്റ് വരെ നേടാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വി.എസ്.അച്ചുതാനന്ദന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിഎസിന്റെ പ്രതികരണം. സമ്മദിതാനാവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും വിഎസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിവാദ്യമര്‍പ്പിച്ചു. ജനാധിപത്യത്തിലെ ഏറ്റവും വലിയ [..]

കുമ്മനം വര്‍ഗീയ കലാപത്തിന്റെ പിതാവെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: നേമത്ത് വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി. പരാജയഭീതിയില്‍ നിന്നും രക്ഷനേടാന്‍ കുമ്മനം മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും വര്‍ഗീയ കലാപത്തിന്റെ പിതാവാണ് കുമ്മനമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. [..]