കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

മുഖ്യമന്ത്രി ആരെന്ന് ഫലംവന്ന ശേഷം തീരുമാനിക്കും: യെച്ചൂരി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകുമെന്ന അഭിപ്രായ സര്‍വേകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമായി. എല്‍ ഡി എഫ് കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഫലം വന്ന ശേഷം കൂട്ടായി തീരുമാനിക്കുമെന്നും സി പി ഐ എം ജനറല്‍ സെക്രെടറി സീതാറാം യെച്ചൂരി പറഞ്ഞു.
ചര്‍ച്ചകള്‍ക്കായി യെച്ചൂരിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ വെള്ളിയാഴ്ച കേരളത്തില്‍ എത്തും.85 ഇല്‍കുറയാതെ സീറ്റുകള്‍ ലഭിക്കുമെനും ബംഗാളില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റിച്ച് ഇടതു മുന്നണി കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് പി ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നിരുന്നു. സംസ്ഥാനത്ത് ഇടതു പക്ഷത്തിന് മുന്‍തൂക്കമെന്ന് ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍ പുറത്തു വിട്ട ഫലങ്ങളില്‍ പ്രവചിക്കുന്നു. ഇടതു പക്ഷം 43 ശതമാനം വോട്ടുകള്‍ നേടും, യുഡിഎഫിന് 35 ശതമാനം വോട്ടുകള്‍ നേടും, കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ടുകള്‍ കിട്ടിയ ബിജെപിക്ക് 9 ശതമാനം വോട്ട് കിട്ടുമെന്നും പറയുന്നു. 49 ശതമാനം ആളുകളും ഭരണമാറ്റത്തിന് ആഗ്രഹിക്കുന്നുവെന്ന് സര്‍വ്വേ പറയുന്നു.

Published : May 17, 2016

ഇലക്ഷൻ വാർത്തകൾ

മാണി തോല്‍ക്കും; വിഎസ് മുഖ്യമന്ത്രി ആയാല്‍ പിന്തുണയ്ക്കും: പി.സി.ജോര്‍ജ്

പൂഞ്ഞാര്‍: പാലായില്‍ കെഎം മാണി പതിനായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറില്‍ നാല്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിക്കും. സെക്യുലറുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചെന്നും ജനപക്ഷപാര്‍ട്ടിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പിസി ജോര്‍ജ് പാലായില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ചെയര്‍മാന്‍ താന്‍തന്നെയായിരിക്കുമെന്നും പിസി [..]

മുഖ്യമന്ത്രി ആരെന്ന് ഫലംവന്ന ശേഷം തീരുമാനിക്കും: യെച്ചൂരി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകുമെന്ന അഭിപ്രായ സര്‍വേകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമായി. എല്‍ ഡി എഫ് കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഫലം വന്ന ശേഷം കൂട്ടായി തീരുമാനിക്കുമെന്നും സി പി ഐ എം [..]

എല്‍ഡിഎഫിന് 100 സീറ്റ് നേടാവുന്ന സാഹചര്യം :  വിഎസ്

തിരുവനന്തപുരം: ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് ലക്ഷ്യം വെച്ച നൂറ് സീറ്റ് വരെ നേടാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വി.എസ്.അച്ചുതാനന്ദന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിഎസിന്റെ പ്രതികരണം. സമ്മദിതാനാവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും വിഎസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിവാദ്യമര്‍പ്പിച്ചു. ജനാധിപത്യത്തിലെ ഏറ്റവും വലിയ [..]

കുമ്മനം വര്‍ഗീയ കലാപത്തിന്റെ പിതാവെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: നേമത്ത് വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി. പരാജയഭീതിയില്‍ നിന്നും രക്ഷനേടാന്‍ കുമ്മനം മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും വര്‍ഗീയ കലാപത്തിന്റെ പിതാവാണ് കുമ്മനമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. [..]