കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

മേടചൂടും തോറ്റു; പി പ്രസാദിന്റെ സ്വീകാര്യതയ്ക്ക് മുമ്പില്‍

13147671_224695814571548_5932087070397707039_oഹരിപ്പാട്: കത്തിക്കാളുന്ന മേടച്ചൂടും ഒടുവില്‍ തോറ്റുപിന്‍മാറി; പി പ്രസാദ് എന്ന ജനനായകന്റെ സ്വീകാര്യതയ്ക്ക് മുന്നില്‍. ലാളിത്യവും വിനയവും വിപ്ലവ വീര്യവും മുഖമുദ്രയാക്കിയ പി പ്രസാദിന് ഓരോ ദിവസം കഴിയുംതോറും ജനപിന്തുണയേറുകയാണ്. അഴിമതിയില്ലാത്ത പരിസ്ഥിതിയെ സ്‌നേഹിക്കുന്ന ഈ സാധാരണക്കാരനെ ക്ഷേത്രനഗരം നെഞ്ചിലേറ്റി കഴിഞ്ഞു. യു ഡി എഫിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന ഹരിപ്പാട് നഗരസഭ പ്രദേശത്ത് നിന്നാണ് ഇന്നലെ സ്വീകരണം ആരംഭിച്ചത്. പാട്ടുകാരന്‍പറമ്പായിരുന്നു ആദ്യകേന്ദ്രം. സ്വീകരണസമയം ആകുന്നതിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥിയേയും കാത്ത് ജനം കാത്തിരിപ്പുണ്ടായിരിന്നു. കുറ്റിക്കാട്, റെയില്‍വേ ക്വാട്ടേഴ്‌സ് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലും വന്‍ജനാവലി. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് പല കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. മാറ്റം ആഗ്രഹിക്കുന്ന നഗരവാസികളുടെ മനസ്സാണ് സ്വീകരണ കേന്ദ്രങ്ങളിലെ ജനക്കൂട്ടം വിളിച്ചോതിയത്. ഉച്ചയ്ക്ക് ശേഷം ചെറുതന പഞ്ചായത്തിലായിരുന്നു സ്വീകരണം. കമ്മിണി കോളനിയില്‍ കര്‍ഷക തൊഴിലാളികള്‍ അടക്കം നിരവധിപേര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. പൊള്ളുന്ന വെയിലിനെ അവഗണിച്ചും സ്ത്രീകളും പിഞ്ചുകുട്ടികളും ഉള്‍പ്പെടെ ജനനായകനെ കാത്തിരിപ്പുണ്ടായിരുന്നു. ആമ്പിക്കാട്, ആയാപറമ്പ് ലക്ഷംവീട്, ആനാരിക്കടവ്, കാഞ്ഞിരംതുരുത്ത് എന്നിവിടങ്ങളിലെ ജനക്കൂട്ടവും പി പ്രസാദിന്റെ വിജയം വിളിച്ചോതി. വിവിധ കേന്ദ്രങ്ങളില്‍ എല്‍ ഡി എഫ് നേതാക്കളായ സി പ്രസാദ്, എസ് സുജിത്ത്, അഡ്വ. എം കെ രമേശന്‍, ഉണ്ണി ജെ വാര്യത്ത്, സുരേഷ്‌കുമാര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു.

Published : May 03, 2016

സ്ഥാനാര്‍ത്ഥി വാർത്തകൾ

മേടചൂടും തോറ്റു; പി പ്രസാദിന്റെ സ്വീകാര്യതയ്ക്ക് മുമ്പില്‍

ഹരിപ്പാട്: കത്തിക്കാളുന്ന മേടച്ചൂടും ഒടുവില്‍ തോറ്റുപിന്‍മാറി; പി പ്രസാദ് എന്ന ജനനായകന്റെ സ്വീകാര്യതയ്ക്ക് മുന്നില്‍. ലാളിത്യവും വിനയവും വിപ്ലവ വീര്യവും മുഖമുദ്രയാക്കിയ പി പ്രസാദിന് ഓരോ ദിവസം കഴിയുംതോറും ജനപിന്തുണയേറുകയാണ്. അഴിമതിയില്ലാത്ത പരിസ്ഥിതിയെ സ്‌നേഹിക്കുന്ന ഈ സാധാരണക്കാരനെ ക്ഷേത്രനഗരം നെഞ്ചിലേറ്റി കഴിഞ്ഞു. [..]

പി പ്രസാദിന്റെ മണ്ഡല സ്വീകരണ പര്യടനത്തിന് ഉജ്ജ്വല തുടക്കം

ഹരിപ്പാട്: അലകടലിനെ സാക്ഷിനിര്‍ത്തി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിന്റെ മണ്ഡല പര്യടനത്തിന് ആവേശകരമായ തുടക്കം. വെയില്‍വീണ കരയുടെയും തിരയടങ്ങിയ കടലിന്റെയും അഭിമുഖമായി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയുടെ ഹ്രസ്വ പ്രസംഗം കേട്ടു നിന്നവരുടെ നെഞ്ചിലേക്കാണ് പതിച്ചത്. ഇന്നലെ രാവിലെ 9ന് ആറാട്ടുപുഴ [..]