കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

പി പ്രസാദിന്റെ മണ്ഡല സ്വീകരണ പര്യടനത്തിന് ഉജ്ജ്വല തുടക്കം

ഹരിപ്പാട്: അലകടലിനെ സാക്ഷിനിര്‍ത്തി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിന്റെ മണ്ഡല പര്യടനത്തിന് ആവേശകരമായ തുടക്കം. വെയില്‍വീണ കരയുടെയും തിരയടങ്ങിയ കടലിന്റെയും അഭിമുഖമായി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയുടെ ഹ്രസ്വ പ്രസംഗം കേട്ടു നിന്നവരുടെ നെഞ്ചിലേക്കാണ് പതിച്ചത്. ഇന്നലെ രാവിലെ 9ന് ആറാട്ടുപുഴ മല്ലിക്കാട്ട് കടവ് കോയിക്കത്തറ മാര്‍ക്കറ്റില്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. മുന്‍ എം എല്‍ എ. ടി കെ ദേവകുമാര്‍ അദ്ധ്യക്ഷനായി. പിന്നീട് നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ മണവേലിക്കടവിലെ സ്വീകരണ വേദിയിലേക്ക്. തുടര്‍ന്ന് വലിയഴീക്കല്‍, അഴീക്കോടന്‍ നഗര്‍, ഫിഷര്‍മെന്‍ കോളനി, പെരുമ്പള്ളി, കോട്ടശ്ശേരി, തിങ്കേഴ്‌സ് ജംഗ്ഷന്‍, ഉണ്ണിശ്ശേരി ക്ഷേത്ര ജംഗ്ഷന്‍, കള്ളിക്കാട്ട് തെക്ക്, കള്ളിക്കാട്ട് വടക്ക്, കാവില്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഉച്ചയൂണിനു ശേഷം മൂന്ന് മണിയോടെ എ കെ ജി നഗറില്‍ സ്വീകരണം ആരംഭിച്ചു. ബസ്സ്റ്റാന്റ്, എം ഇ എസ് ജംഗ്ഷന്‍, മാലേടത്ത് കാട്, പത്തിശ്ശേരില്‍, ലക്ഷംവീട്, കുറിച്ചിക്കല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ സ്വീകരണത്തോടെ ആറാട്ടുപുഴ പഞ്ചായത്തിലെ പര്യടനം പൂര്‍ത്തിയായി. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കര ഷാപ്പ് മുക്ക്, പള്ളിമുക്ക്, മൂത്തേരി ജംഗ്ഷന്‍, പ്രണവം ജംഗ്ഷന്‍, മതുക്കല്‍, പള്ളിശാലില്‍, പപ്പന്‍മുക്ക്, ചേലക്കാട്ട്, പാനൂര്‍പള്ളിമുക്ക്, പാനൂര്‍ പടിഞ്ഞാറ് വശം, പുത്തന്‍പുരമുക്ക്, കുറ്റിക്കാട്ട്, കലവറ ജംഗ്ഷന്‍ കുമാരകോടി, പല്ലന ചന്ത എന്നിവിടങ്ങളിലും ഇന്നലെ പര്യടനം പൂര്‍ത്തിയാക്കി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എന്‍ സജീവന്‍, എം സത്യപാലന്‍, പി ബി സുഗതന്‍, കെ പ്രസാദ്, തിലകരാജ് തുടങ്ങിയവര്‍ സംസാരിച്ചു. സ്വീകരണം പല്ലനയില്‍ സമാപിച്ചു. ഇന്ന് ചിങ്ങോലി, മുതുകുളം പഞ്ചായത്തുകളിലെ പര്യടനം നടക്കും.

Published : Apr 29, 2016

സ്ഥാനാര്‍ത്ഥി വാർത്തകൾ

മേടചൂടും തോറ്റു; പി പ്രസാദിന്റെ സ്വീകാര്യതയ്ക്ക് മുമ്പില്‍

ഹരിപ്പാട്: കത്തിക്കാളുന്ന മേടച്ചൂടും ഒടുവില്‍ തോറ്റുപിന്‍മാറി; പി പ്രസാദ് എന്ന ജനനായകന്റെ സ്വീകാര്യതയ്ക്ക് മുന്നില്‍. ലാളിത്യവും വിനയവും വിപ്ലവ വീര്യവും മുഖമുദ്രയാക്കിയ പി പ്രസാദിന് ഓരോ ദിവസം കഴിയുംതോറും ജനപിന്തുണയേറുകയാണ്. അഴിമതിയില്ലാത്ത പരിസ്ഥിതിയെ സ്‌നേഹിക്കുന്ന ഈ സാധാരണക്കാരനെ ക്ഷേത്രനഗരം നെഞ്ചിലേറ്റി കഴിഞ്ഞു. [..]

പി പ്രസാദിന്റെ മണ്ഡല സ്വീകരണ പര്യടനത്തിന് ഉജ്ജ്വല തുടക്കം

ഹരിപ്പാട്: അലകടലിനെ സാക്ഷിനിര്‍ത്തി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിന്റെ മണ്ഡല പര്യടനത്തിന് ആവേശകരമായ തുടക്കം. വെയില്‍വീണ കരയുടെയും തിരയടങ്ങിയ കടലിന്റെയും അഭിമുഖമായി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയുടെ ഹ്രസ്വ പ്രസംഗം കേട്ടു നിന്നവരുടെ നെഞ്ചിലേക്കാണ് പതിച്ചത്. ഇന്നലെ രാവിലെ 9ന് ആറാട്ടുപുഴ [..]