കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

കെ. ടി. അബ്ദുറഹിമാന്‍ – ഏറനാട് (സിപിഐ സ്വത.)

ജീവകാരുണ്യരംഗത്ത് നിറസാന്നിധ്യമാണ് കെ ടി അബ്ദുറഹിമാന്‍. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗവും സോഷ്യല്‍ ഫോറത്തിന്റെ ചെയര്‍മാനുമാണ്. മുസ്‌ലിംലീഗിലൂടെ രാഷ്ട്രീയത്തിലെത്തിയ അബ്ദുറഹ്മാന്‍ എംഎസ്എഫ് - യൂത്ത് ലീഗ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഭാരവാഹിയായിരുന്നു. കെ ടി ജലീലിനൊപ്പം ലീഗ് വിട്ട് ഇടതുപക്ഷ സഹയാത്രികനായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഊര്‍ങ്ങാട്ടിരിയില്‍ മുസ്‌ലിം ലീഗിന്റെ കോട്ടകള്‍ തകര്‍ത്ത് പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുന്നതില്‍ ഇടതുമുണിക്ക് ഒപ്പം നിന്ന് നേതൃത്വപരമായ പങ്ക് വഹിച്ചതോടെ ശ്രദ്ധേയനായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഊഴമാണ്. സിപിഐക്ക് അനുവദിച്ച സീറ്റില്‍ എല്‍ഡിഎഫ് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. കലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അബ്ദുറഹിമാന്‍ നിലവില്‍ ഊര്‍ങ്ങാട്ടിരി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറാണ്. അബ്ദുറഹ്മാന്‍ ചെയര്‍മാനായുള്ള ഊര്‍ങ്ങാട്ടിരി സോഷ്യല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്കുള്ള മെഡിക്കല്‍ സഹായം, അനാഥരുടെ പുനരധിവാസം, പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കല്‍, പാവപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കല്‍, നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം തുടങ്ങിയ സാമൂഹ്യസേവനം നടത്തുന്നു. പൗള്‍ട്രി ഫാമിങ് രംഗത്തും കഴിവുതെളിയിച്ചു. ഊര്‍ങ്ങാട്ടിരി കിഴക്കേതൊടി രായിന്‍ ഹാജിയുടെയും മറിയത്തിന്റെയും ഇളയ മകനാണ്. ഊര്‍ങ്ങാട്ടിരി വടക്കുംമുറിയില്‍ താമസം. ഭാര്യ: ഹസീന. മക്കള്‍: ഫാബി റഹ്മാന്‍, ഫാത്തിമ മെറിന്‍.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

കുഴിമണ്ണയിലും കീഴുപറമ്പിലും ജനങ്ങളോട് സംവദിച്ച് അബ്ദുറഹ്മാന്‍

അരീക്കോട്: എല്‍ ഡി എഫ് ഏറനാട് മണ്ഡലം സ്ഥാനാര്‍ത്ഥി കെ ടി അബ്ദുറഹ്മാന്റെ കുഴിമണ്ണ പഞ്ചായത്തിലെ പര്യടനം ആവേശകമരായി. രാവിലെ കുഴിമണ്ണയിലെ ചെറുപാലത്തില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. നിരവധി നാട്ടുകാര്‍ സ്ഥാനാര്‍ത്ഥിയെ കാണാനും പിന്തുണ അറിയിക്കാനുമായി വന്നെത്തി. തുടര്‍ന്ന് കടുങ്ങല്ലൂര്‍, പുളിയക്കോട്, [..]