കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

അഡ്വ. കെ രാജു – പുനലൂര്‍

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം. പുനലൂര്‍ മണ്ഡലത്തെ കഴിഞ്ഞ രണ്ട് നിയമസഭകളിലും പ്രതിനിധീകരിച്ചു. ഇത് മൂന്നാംതവണയാണ് ജനവിധിതേടുന്നത്. എഐഎസ്എഫ് പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു. അഞ്ചല്‍ സെന്റ്‌ജോണ്‍സ് കോളജില്‍ നിന്ന് പൊളിറ്റിക്‌സില്‍ ബിരുദം നേടി. തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിന്ന് നിയമബിരുദവും. എഐവൈഎഫ് ഭാരവാഹിയായിരുന്ന അദ്ദേഹം പിന്നീട് 12 വര്‍ഷക്കാലം പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 25-ാമത്തെ വയസില്‍ ഏരൂര്‍ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ജില്ലാ പഞ്ചായത്തില്‍ കുളത്തൂപ്പുഴ ഡിവിഷനില്‍ നിന്ന് വിജയിക്കുകയും ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനായി അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചു. 2006ലെ തെരഞ്ഞെടുപ്പില്‍ സിഎംപി നേതാവ് എം വി രാഘവനെ 7925 വോട്ടിന് പരാജയപ്പെടുത്തി. 2011ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഡ്വ. ജോണ്‍സണ്‍ എബ്രഹാമിനെ 18,005 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പരേതനായ ജി കരുണാകരന്റെയും പങ്കജാക്ഷിയുടെയും മകനാണ്. ഭാര്യ: ഡി ഷീബ(റിട്ട. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍). മക്കള്‍: ഋത്വിക്‌രാജ്, നിഥിന്‍രാജ്. മരുമകള്‍: രമ്യ.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

‘ഞങ്ങടെ പട്ടിണി മാറ്റാന്‍ എല്‍ഡിഎഫ് വരണം’

ശാസ്താംകോട്ട: 'ഞങ്ങടെ പട്ടിണി മാറ്റാന്‍ എല്‍ഡിഎഫ് വരണം. ഫാക്ടറി അടഞ്ഞിട്ട് ഒന്നരവര്‍ഷമായി. മുണ്ടുമുറുക്കി ഉടുത്ത് പട്ടിണികിടക്കുന്ന ഞങ്ങള്‍ക്ക് നിങ്ങള്‍ ജയിക്കുകതന്നെ വേണം. ഇനിയുള്ള സമയമെല്ലാം അതിനായി ഞങ്ങള്‍ മാറ്റും. സഖാവ് ജയിക്കുകതന്നെ ചെയ്യും' കുന്നത്തൂര്‍ മണ്ഡലത്തിലെ ശാസ്താംകോട്ട പഞ്ചായത്തില്‍ നടന്ന കശുഅണ്ടി [..]

കെ രാജു മൂന്നാംഘട്ട പര്യടനത്തിന് തുടക്കം കുറിച്ചു

പുനലൂര്‍: കാര്‍ഷികമേഖലയായ പുനലൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. കെ രാജുവിന്റെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തിന് ഇന്നലെ തുടക്കം കുറിച്ചു. മണ്ഡലത്തിലെ തോട്ടം മേഖലയായ വിളക്കുവെട്ടം, കല്ലാര്‍, നെല്ലിപ്പള്ളി, മണിയാര്‍, അഷ്ടമംഗലം, കേളന്‍കാവ്, പുനലൂര്‍ ടി ബി ജംഗ്ഷന്‍ തുടങ്ങിയ നിരവധി കേന്ദ്രങ്ങളില്‍ [..]

ഇടതുപക്ഷ കണ്‍വന്‍ഷനുകളില്‍ ജനസാഗരം

പുനലൂര്‍: പുനലൂര്‍ നിയോജകണ്ഡലത്തില്‍ അഡ്വ. കെ രാജുവിന്റെ വിജയത്തിനായി വിളിച്ചുചേര്‍ക്കപ്പെട്ട ലോക്കല്‍ കണ്‍വന്‍ഷനുകളില്‍ മികച്ച ജനപങ്കാളിത്തം. പുനലൂര്‍ ഈസ്റ്റ്, പുനലൂര്‍ വെസ്റ്റ്, പുനലൂര്‍ സൗത്ത്, അഞ്ചല്‍, അറയ്ക്കല്‍, ഏരൂര്‍, ഇടമുളയ്ക്കല്‍, ഇടമണ്‍, കരവാളൂര്‍ വെസ്റ്റ്, കരവാളൂര്‍ ഈസ്റ്റ്, അയിലറ തുടങ്ങിയ കമ്മിറ്റികള്‍ [..]

കെ രാജുവിന്റെ രണ്ടാംഘട്ട പര്യടനം അവസാനഘട്ടത്തില്‍

പുനലൂര്‍: ചുട്ടുപൊള്ളുന്ന പുനലൂരില്‍ കെ രാജുവിന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പര്യടനം അവസാനഘട്ടത്തിലാണ്. പുനലൂര്‍ നഗരസഭാപ്രദേശങ്ങള്‍ക്ക് പുറമേ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെയും ഒന്നംഘട്ട പര്യടനപരിപാടി ഒരാഴ്ച മുമ്പുതന്നെ സ്ഥാനാര്‍ത്ഥി പൂര്‍ത്തിയാക്കിയിരുന്നു. പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജു രണ്ടാംഘട്ട [..]