കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

ആശ സി. കെ. – വൈക്കം

എഐവൈഎഫ് സംസ്ഥാന കൗണ്‍സില്‍ അംഗം. ഇക്കണോമിക്‌സ് ബിരുദധാരിയാണ്. മഹിളാസംഘം മണ്ഡലം കമ്മിറ്റി അംഗം, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ടികെഎംഎം യുപി സ്‌കൂള്‍, ചാലപ്പറമ്പ ജിജിഎച്ച്എസ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊതവറ സെന്റ് സേവേ്യഴ്‌സ് കോളജില്‍ വിദ്യാര്‍ഥിനിയായിരിക്കെ എഐഎസ്എഫ് പ്രതിനിധിയായി മത്സരിച്ച് രണ്ടുതവണ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നിട്ടുണ്ട്. കാക്കനാട് കേരള പ്രസ് അക്കാദമിയില്‍ നിന്ന് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്‌വര്‍ടൈസിങ് കോഴ്‌സ് പൂര്‍ത്തീകരിച്ചു. കെ ആര്‍ രാജേഷാണ് ഭര്‍ത്താവ്. കിരണ്‍ രാജ്, കീര്‍ത്തിനന്ദ എന്നിവര്‍ മക്കളാണ്.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

ആശയ്ക്ക് കെട്ടിവെക്കാനുള്ള തുക സഹപാഠികള്‍ നല്‍കി

വൈക്കം : എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക സഹപാഠികള്‍ നല്‍കി. 1994-97 ബാച്ചില്‍ കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ബി.എ ഇക്കണോമിക്‌സ് ക്ലാസില്‍ പഠിച്ച കൂട്ടുകാര്‍ ഒത്തുചേര്‍ന്നാണ് ആശയ്ക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത്. കോളേജ് വിദ്യാര്‍ത്ഥിനി [..]

സി.കെ. ആശയുടെ പര്യടനം മുന്നേറുന്നു

വൈക്കം : എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.ആശയുടെ നാലാംഘട്ട തിരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ രണ്ടാം ദിവസത്തെ പദയാത്ര ഇന്നലെ വെള്ളൂര്‍ പഞ്ചായത്തില്‍ നടന്നു. തട്ടാവേലി ഭാഗത്തുനിന്ന് തുടങ്ങിയ പദയാത്ര വ്യക്തികളെയും വീടുകളും സന്ദര്‍ശിച്ച് കരിവള്ളിമല, നീര്‍പ്പാറ, വടകര തുടങ്ങിയ പ്രദേശങ്ങളിലൂടെ ഇറുമ്പയത്ത് സമാപിച്ചു. [..]

നൂറുസീറ്റുകള്‍ നേടി എല്‍.ഡി.എഫ് വിജയം കൊയ്യും: ബിനോയ് വിശ്വം

വൈക്കം : നൂറുസീറ്റുകള്‍ നേടി എല്‍.ഡി.എഫ് വിജയം കൊയ്യുമെന്ന് സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം. ഒരു കൈത്തെറ്റുപോലെ സംഭവിച്ച യു.ഡി.എഫ് വിജയം വരുത്തിയ കളങ്കം ഇത്തവണ ജനം മാറ്റിയെഴുതും. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കനത്ത തിരിച്ചടിയെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. [..]