കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

സി. ദിവാകരന്‍ – നെടുമങ്ങാട്

സിപിഐ ദേശീയ കൗണ്‍സില്‍ അംഗം. പതിമൂന്നാം നിയമസഭയില്‍ സിപിഐ കക്ഷി നേതാവായിരുന്നു. കരുനാഗപ്പള്ളി മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.2005-2010 കാലയളവില്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ്-മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രിയായി ഭരണനൈപുണ്യം തെളിയിച്ചു. എഐഎസ്എഫിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച സി ദിവാകരന്‍ എഐഎസ്എഫ്-എഐവൈഎഫ് ജില്ലാ സംസ്ഥാന നേതൃത്വത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് തൊഴിലാളി രംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹം എഐടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ദേശീയ വൈസ് പ്രസിഡന്റാണ്. നിരവധി യുവജന തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. ഭക്ഷ്യ മന്ത്രിയെന്ന നിലയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം, ദേശീയ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബിഎ, ബിഎഡ് ബിരുദധാരിയായ സി ദിവാകരന്‍ കുറച്ചുകാലം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീ ചിത്രാ മെഡിക്കല്‍ സെന്റര്‍ പി ആര്‍ ഒ ആയിരുന്ന ഹേമലതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

ഫലവൃക്ഷ തൈകള്‍ നട്ടുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം

തിരുവനന്തപുരം: ഫലവൃക്ഷ തൈകള്‍ നട്ടുകൊണ്ട് സി ദിവാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചു. നെടുമങ്ങാട് മണ്ഡലത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാര്‍ഥി സി ദിവാകരന്റെ തെരഞ്ഞടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ 167ബൂത്തുകളിലും 200 ല്പഞരം കുടുംബയോഗങ്ങളിലും പങ്കെടുത്തു കൊണ്ടു ഓരോ കേന്ദ്രത്തിലും ഫല വൃക്ഷത്തൈ നട്ടുകൊണ്ടാണ് [..]