കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

ചിറ്റയം ഗോപകുമാര്‍ – അടൂര്‍

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം. ബാലവേദി, വിദ്യാര്‍ത്ഥി യുവജന രംഗങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. കര്‍ഷക തൊഴിലാളി, കശുവണ്ടി തൊഴിലാളി, ചെത്ത് മദ്യവ്യവസായ തൊഴിലാളി തുടങ്ങി വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിത്വങ്ങള്‍ വഹിക്കുന്നു. 1995 ല്‍ കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റായി. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കശുവണ്ടി തൊഴിലാളി കേന്ദ്ര കൗണ്‍സില്‍ ( എ ഐ ടി യു സി) സംസ്ഥാന സെക്രട്ടറി. കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. പത്തനംതിട്ട ജില്ല ടെലിവിഷന്‍/ സിനിമ രംഗത്തെ കലാകാരന്മാരുടെ സംഘടനയായ പത്തനംതിട്ട ജില്ലാ ടെലിവിഷന്‍ /മ്യൂവ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (പത്മ) ചെയര്‍മാന്‍ എന്നി നിലകളില്‍ കലാരംഗത്ത് സജീവം. എഐടിയുസി ആശാവര്‍ക്കേഴ്‌സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. ചിറ്റയം കാട്ടുവിളപുത്തന്‍വീട്ടില്‍ ടി ഗോപാലകൃഷ്ണന്റെയും ടി കെ ദേവയാനിയുടെയും മകനാണ്. ഇഞ്ചവിള, അഞ്ചാലൂംമൂട്, കൊട്ടാരക്കര ബി എച്ച് എസ്, സെന്റ്ഗ്രിഗോറിയോസ് കോളജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1979 മുതല്‍ കൊട്ടാരക്കരയില്‍ താമസിക്കുന്നു. ഭാര്യ ഷെര്‍ളിഭായി. മക്കള്‍: അമൃത, അനുജ.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

ചിറ്റയം ഗോപകുമാറിന് അടൂര്‍ ‘മഹാത്മ’യിലെ അമ്മമാരുടെ സ്‌നേഹസമ്മാനം

അടൂര്‍: അടൂര്‍ ചേന്നമ്പള്ളില്‍ മഹാത്മ ജനസേവന കേന്ദ്രത്തിലെ അമ്മമാരുടെ പെന്‍ഷന്‍ തുകയില്‍നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന് സ്‌നേഹസമ്മാനം. ചിറ്റയത്തിന് മത്സരാര്‍ഥം കെട്ടിവെക്കാനുള്ള തുകയായി വിജയലക്ഷ്മി, ജാനകി, ഓമനയമ്മ, തങ്കമ്മ, മീനാക്ഷിയമ്മ എന്നിവരുടെ പെന്‍ഷന്‍ തുകയിലെ ഒരു വിഹിതമാണ് നല്‍കിയത്. വെള്ളിയാഴ്ച [..]

ജനഹൃദയങ്ങള്‍ കീഴടക്കി ചിറ്റയം മുന്നേറുന്നു

അടൂര്‍: ജനഹൃദയങ്ങള്‍ കീഴടക്കി അടൂര്‍ നിയമസഭ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ പര്യടനം മുന്നേറുന്നു. ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ ചിറ്റയത്തെ ആവേശപൂര്‍വ്വമാണ് ജനങ്ങള്‍ വരവേല്‍ക്കുന്നത്. ഇന്നലെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിറ്റയം പങ്കെടുത്തു. എല്‍ ഡി എഫ് [..]

ചിറ്റയത്തിന്റെ പര്യടനം ആവേശകരമായി മുന്നോട്ട്

അടൂര്‍: അടൂര്‍ നിയമസഭ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ പര്യടനം ആവേശകരമായി മുന്നോട്ട്. ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ ചിറ്റയത്തെ ആവേശപൂര്‍വ്വമാണ് ജനങ്ങള്‍ വരവേല്‍ക്കുന്നത്. ഇന്നലെ രാവിലെ അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ഇവിടുത്തെ വ്യാപാരികളെയും [..]

പന്തളത്ത് ആവേശമായി ചിറ്റയം ഗോപകുമാര്‍

അടൂര്‍: പന്തളത്ത് ആവേശമായി അടൂര്‍ നിയമസഭ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ പര്യടനം. ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളിലും കടകളിലും ചിറ്റയം വോട്ടഭ്യര്‍ഥിച്ചു. ചിറ്റയത്തെ ആവേശപൂര്‍വ്വമാണ് നാട്ടുകാര്‍ വരവേറ്റത്. ഇത്തവണ തങ്ങളുടെ വോട്ട് എല്‍ ഡി എഫിനെന്ന് ജനങ്ങള്‍ [..]