കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

ഇ. ചന്ദ്രശേഖരന്‍ – കാഞ്ഞങ്ങാട്

സിപിഐ സംസ്ഥാന സംസ്ഥാന എക്‌സിക്യൂട്ടീവംഗവും സംസ്ഥാന ട്രഷററുമാണ്.എ ഐ വൈ എഫിലൂടെയാണ് സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നു എ ഐ വൈ എഫ് കാസര്‍കോട് താലൂക്ക് സെക്രട്ടറി, അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സി പി ഐ കാസര്‍കോട് താലൂക്ക് കമ്മറ്റിയംഗം, അവിഭക്ത കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം, കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം, സംസ്ഥാന കൗണ്‍സില്‍ അംഗം. 1984ല്‍ കാസര്‍കോട് ജില്ല രുപീകരിച്ചപ്പോള്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി പ്രവര്‍ത്തിച്ചു. ഗ്രാമവികസന ബോര്‍ഡംഗം, കേരള അഗ്രൊ മെഷനറീസ് കോര്‍പറേഷന്‍ (കാംകോ) ഡയറക്ടര്‍, കെഎസ്ആര്‍ടിസി സ്റ്റേജ് പുനര്‍നിര്‍ണയ കമ്മറ്റിയംഗം,സംസ്ഥാന ലാന്റ് റിഫോംസ് റിവ്യൂ കമ്മറ്റിയംഗം, ബിഎസ് എന്‍ എല്‍ കണ്ണൂര്‍ എസ് എസ് എ അഡൈ്വസറി കമ്മിറ്റിയംഗം എന്നീ പദവികള്‍ വഹിച്ചിരുന്നു. സിപിഐ നിയമസഭാ കക്ഷി ഉപനേതാവ്, നിയമസഭാ ഒദ്യോഗിക ഭാഷ സമിതി, നിയമസഭാപെറ്റീഷന്‍ കമ്മറ്റി, നിയമസഭാ സബ്ബ്ജക്ട്കമ്മറ്റി (ആറ്) എന്നിവയില്‍ അംഗമാണ്. 1979-85 വരെ ചെമ്മനാട് പഞ്ചായത്തംഗമായിരുന്നു.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

ചന്ദ്രശോഭയില്‍ ചെങ്കൊടിയേന്താന്‍ കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്: കാര്‍ഷിക കടാശ്വാസം മരവിപ്പിച്ചു, നാഷണലൈസ്ഡ് ബാങ്കില്‍നിന്ന് തൊണ്ണൂറായിരം കോടിരൂപ വായിപ്പയെടുത്ത വിജയ്മല്യയെപോലുള്ളവരെ സംരക്ഷിക്കുന്ന സര്‍ക്കാരാണിത്. ഇവിടെ ഇവര്‍ പുഴയും കായലും തോടും വിറ്റ് കാശാക്കുന്നു. ഇടതുപക്ഷം പവപ്പെട്ടവനോടൊപ്പം നില്‍ക്കുന്നു. കത്തുന്ന ഉച്ചവെയിലില്‍ ചന്ദ്രശേഖരന്‍ എരുമക്കുളത്ത് പ്രസംഗിച്ച് കത്തികയറുന്നു. സാധാരണക്കാരെ പട്ടിണിയിലേക്ക് [..]

മലയോര കര്‍ഷകര്‍ പറയുന്നു …..മാറണം ഈ സര്‍ക്കാര്‍

പരപ്പ: കര്‍ഷക ദ്രോഹ നടപടികള്‍ പിന്തുടരുന്ന കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മാറണം. ആ മാറ്റത്തിന് കരുത്തു പകരുന്നതാണ് കാഞ്ഞങ്ങാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന് മലയോരങ്ങളില്‍ ലഭിക്കുന്ന സ്വീകരണം വ്യക്തമാക്കുന്നത്. ഭരണ മാറ്റത്തിന് കരുത്തേകാന്‍ ഞങ്ങളും എല്‍ ഡി എഫിനൊപ്പം എന്ന് [..]

ഇ ചന്ദ്രശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: ഇ ചന്ദ്രശേഖരന്‍ ഇന്നലെ രാവിലെ 10.30 ഓടെയാണ് കാഞ്ഞങ്ങാട് ആര്‍ ഡി ഒ ഓഫീസിലെത്തി വരണാധികാരി മൃണ്‍ മൈ ജോഷിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബങ്കളം പി കുഞ്ഞികൃഷ്ണനാണ് ഡമ്മി സ്ഥാനാര്‍ഥി. സി പി എം ജില്ലാ സെക്രട്ടറി കെ [..]

‘എന്റെ കാഞ്ഞങ്ങാട്’ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തയ്യാറാക്കിയ എന്റെ കാഞ്ഞങ്ങാട് മൊബൈല്‍ ആപ്പിന് തുടക്കമിട്ടു. പ്രധാനമായും സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തയ്യാറാക്കിയ പരിപാടിയില്‍ സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരന്റെ ജീവിതരേഖ, ഫോട്ടോകള്‍, [..]