കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

ഇ. കെ. വിജയന്‍ – നാദാപുരം

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും നിലവിലെ എം എല്‍ എയുമാണ്. 1953ല്‍ വടകര മണിയൂരിലെ മുതുവനയില്‍ ജനനം. അച്ഛന്‍ ടി വി ബാലകൃഷ്ണന്‍ കിടാവ്. അമ്മ ഇ കെ കമലാക്ഷി അമ്മ. എ ഐ എസ് എഫിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. എ ഐ എസ് എഫ് ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോ.സെക്രട്ടറിയുമായിരുന്നു. എ ഐ വൈ എഫ് ജില്ലാ ഭാരവാഹിയും സംസ്ഥാന ഭാരവാഹിയുമായി. സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടര്‍ച്ചയായി 15 വര്‍ഷം പ്രവര്‍ത്തിച്ചു. ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ നേതാവ് കൂടിയാണ് ഇദ്ദേഹം. കുറുന്തോടി യു പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് മണിയൂര്‍ ഹൈസ്‌കൂള്‍, ബത്തേരി സെന്റ് മേരീസ് കോളജ് എന്നിവടങ്ങളില്‍ പഠിച്ചു. നിരവധി വിദ്യാര്‍ത്ഥി-യുവജന സമരങ്ങളില്‍ പങ്കെടുത്തു. പലതവണ പൊലീസ് ലാത്തിച്ചാര്‍ജ്ജിന് വിധേയനായി. നിരവധി തവണ ജയില്‍വാസവും അനുഭവിച്ചു. ഡല്‍ഹിയില്‍ പാര്‍ലിമെന്റിന് മുന്നില്‍ നടന്ന തൊഴില്‍ അല്ലെങ്കില്‍ ജയില്‍ സമരത്തില്‍ പങ്കെടുത്ത് പൊലീസ് മര്‍ദ്ദനത്തിന് വ ിധേയനായി. ഒന്നര മാസക്കാലം തീഹാര്‍ ജയിലിലും ആശുപത്രിയിലുമായി കിടന്നു. ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജരായിരുന്നു. മെഡിക്കല്‍ കോളജ് വികസന സമിതി. ആര്‍ ടി എ മെമ്പര്‍, സംസ്ഥാന വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ കാലിക്കറ്റ് സര്‍വ്വകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലും സെനറ്റ് മെമ്പര്‍. ഭാര്യ അനിത. രണ്ട് മക്കള്‍.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

നാടിനാവേശമായി ഇ കെ വിജയന്റെ മണ്ഡല പര്യടനം

നാദാപുരം: നാദാപുരം മണ്ഡലത്തിലെ ഇടതുപക്ഷ അടിത്തറ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാന്‍ നാടാകെ ഒരുങ്ങിക്കഴിഞ്ഞതിന്റെ നേര്‍സാക്ഷ്യമായി ഇ കെ വിജയന്റെ മണ്ഡല പര്യടനം. മലയോര മേഖലയിലൂടെ തുടക്കം കുറിച്ച പര്യടന പരിപാടിക്ക് ഓരോ സ്വീകരണ കേന്ദ്രങ്ങളഇലും ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. രാവിലെ പത്തിന് [..]

ഇകെ വിജയന്‍ നാദാപുരത്ത് റോഡ് ഷോ നടത്തി

നാദാപുരം:എല്‍ ഡിഎഫ് സ്ഥാനാര്‍ഥി ഇകെ വിജയന്‍ഇന്നലെ വൈകിട്ട് നാദാപുരത്ത് റോഡ് ഷോ നടത്തി .ഗവ യുപി സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച ജാഥ തലശ്ശേരി റോഡ് , ബസ് സ്റ്റാന്റ് , കക്കംവെള്ളി എന്നിവിടങ്ങളില്‍ സഞ്ചരിച്ചതിനു ഗവ :ആശുപത്രിക്ക് സമീപം സമാപിച്ചു.എല്‍ഡി [..]

വികസന നായകന് മലയോര മേഖലകളില്‍ ഉജ്ജ്വല വരവേല്‍പ്പ്

കുറ്റ്യാടി: നാടിന്റെയും നാട്ടുകാരുടെയും വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഇ കെ വിജയന് മലയോര മേഖലകളില്‍ ഉജ്ജ്വല വരവേല്‍പ്പ്. നാടിന്റെ ഹൃദയാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി ഇന്നലെ മരുതോങ്കര പഞ്ചായത്തില്‍ പര്യടനം നടത്തി. പശുക്കടവ് സെന്റ് തെരേസ ചര്‍ച്ച്, മുള്ളന്‍ [..]