കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

എല്‍ദോ എബ്രഹാം – മുവാറ്റുപുഴ

സിപിഐ മുവാറ്റുപുഴ നിയോജകമണ്ഡലം സെക്രട്ടറി. 1991-ല്‍ എഐഎസ്എഫിലൂടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു. മണ്ണൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. 1994-1997-ല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍ നിന്നും 1995 ലും 1996 ലും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, എംജി സര്‍വകലാശാല യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗം, സ്റ്റുഡന്റ്‌സ് കൗണ്‍സിലംഗം, ഐടിഐ യൂണിയന്‍ കൗണ്‍സിലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എഐഎസ്എഫ് ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എഐവൈഎഫ് മുവാറ്റുപുഴ മണ്ഡലം സെക്രട്ടറി, പ്രസിഡന്റ്, ജില്ലാപ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ ചുമതലകള്‍ വഹിച്ചു. വിവിധ സമരങ്ങളില്‍ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങി. ആരോഗ്യമേഖലയിലെ അഴിമതിക്കും കൈക്കൂലിക്കുമെതിരെ മുവാറ്റുപുഴയില്‍ 2003-ല്‍ നടന്ന ജനകീയ വിചാരണ സമരത്തിന് നേത്യത്വം നല്‍കി. 2005 ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പായിപ്ര ഗ്രാമപഞ്ചായത്ത് 20-ാം വാര്‍ഡില്‍ നിന്ന് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍, പോള്‍ ചെയ്ത വോട്ടിന്റെ 80 ശതമാനം നേടി വിജയിച്ചു. 2010-2015 കാലയളവില്‍ പായിപ്ര പഞ്ചായത്ത് 22-ാം വാര്‍ഡില്‍ നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വികസനകാര്യ ഉപസമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ ജില്ലാകമ്മിറ്റി അംഗം, ചെത്തുതൊഴിലാളി ഫെഡറേഷന്റെ മുവാറ്റുപുഴ മണ്ഡലം സെക്രട്ടറി, ത്യക്കളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചു വരുന്നു. ത്യക്കളത്തൂര്‍ കരയില്‍ മേപ്പുറത്ത് വീട്ടില്‍ എബ്രഹാമിന്റെയും ഏലിയാമ്മയുടെയും മൂന്നാമത്തെ മകനായ എല്‍ദോ എബ്രഹാം അവിവാഹിതനാണ്.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

എല്‍ദോയുടെ വിജയത്തിനായി അഭിഭാഷക കൂട്ടായ്മ

മുവാറ്റുപുഴ: മുവാറ്റുപുഴ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാമിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അഭിഭാഷകരുടെ നേതൃത്വത്തില്‍ മുവാറ്റുപുഴയില്‍ അഭിഭാഷക കൂട്ടായ്മ സംഘടിപ്പിച്ചു. അഭിഭാഷകരുടെ നേതൃത്വത്തില്‍ എല്‍ദോ എബ്രഹാമിന്റെ വിജയത്തിനായി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. മുവാറ്റുപുഴ [..]

മൂവാറ്റുപുഴയില്‍ കുടുംബയോഗങ്ങള്‍ തുടങ്ങി

മുവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രാഹമിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായുള്ള ബൂത്ത് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി കുടുംബ യോഗങ്ങള്‍ക്ക് തുടക്കമായി. നിയോജക മണ്ഡലത്തിലെ 125 ബുത്തുകളിലും നടന്ന യോഗങ്ങളില്‍ സ്ത്രീകളടക്കം വന്‍ജന പങ്കാളിത്തമായിരുന്നു. മണ്ഡലത്തില്‍ 700-ഓളം കുടുംബയോഗങ്ങളാണ് എല്‍ഡിഎഫ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരു [..]