കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

ഇ. എസ്. ബിജിമോള്‍ – പീരുമേട്

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം. തുടര്‍ച്ചയായി മൂന്നാം തവണയാണ് തോട്ടംതൊഴിലാളിമേഖലയായ പീരുമേട്ടില്‍ നിന്ന് ജനവിധി തേടുന്നത്. 1972ല്‍ ഉപ്പുതറ ഇലവുങ്കല്‍ ജോര്‍ജ്ജിന്റെയും അന്നമ്മയുടെയും മകളായി ജനിച്ചു. അധ്യാപികയായിരുന്നു. 1995-ല്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2005 സെപ്റ്റംബര്‍ മുതല്‍ 2006 ഏപ്രില്‍ വരെ ജില്ലാ പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചു. 2006ല്‍ നിയമസഭയിലേക്ക് പീരുമേട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചു. 2011ലും വിജയം ആവര്‍ത്തിച്ചു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ദേശീയ എക്‌സിക്യുട്ടിവ് അംഗമായി പ്രവര്‍ത്തിച്ചു വരുന്നു. അധ്യാപകനായ പന്തലുംപറമ്പില്‍ റെജിയാണ് ഭര്‍ത്താവ്. വിദ്യാര്‍ഥികളായ പ്രപഞ്ച്, പ്രകൃതി എന്നിവര്‍ മക്കളാണ്.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

പീരുമേടിന്റെ മനസുതൊട്ട് ബിജിമോളുടെ പര്യടനം

പീരുമേട്: മണ്ഡലത്തിന്റെ മനസറിഞ്ഞ് പീരുമേട്, പെരുവന്താനം, ഏലപ്പാറ, കുമളി , അയ്യപ്പന്‍ കോവില്‍, വണ്ടിപ്പെരിയാര്‍, ഉപ്പുതറ എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി, പീരുമേട് മണ്ഡലം സ്ഥാനാര്ത്ഥി ഇ എസ് ബിജിമോള്‍ പ്രചാരണം നടത്തി. സ്ത്രീകളും കുട്ടികളും അടക്കം എല്ലാ [..]

വികസന നായികയ്ക്ക് വീരോചിതവരവേല്‍പ്പുമായി വണ്ടിപ്പെരിയാര്‍

വണ്ടിപ്പെരിയാര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഇന്നലെ ഇടത്പക്ഷ മുന്നണി സ്ഥാനാര്‍ത്ഥി ഇ എസ് ബിജിമോളും എല്‍. ഡി. എഫ് പ്രവര്‍ത്തകരും കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നായ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പ്രചാരണം നടത്തി. രാവിലെ 9 മണിക്ക് മുല്ലപ്പെരിയാറിന്റെ ദുരന്ത [..]

ആദിവാസി കുടികളില്‍ ബിജിമോള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പ്

ഉപ്പുതറ: പ്രകൃതിയും മനുഷ്യനും ഒത്തിണങ്ങി ജീവിക്കുന്ന ആദിവാസി മേഖലകളെ ആവേശത്തിലേറ്റി ഉപ്പുതറ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ ഇ എസ് ബിജിമോള്‍ സന്ദര്‍ശനം നടത്തി. പാലക്കാവ്, കോതപാറ, എന്നീ പ്രദേശങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് എല്‍ ഡി എഫ് പ്രവര്‍ത്തകരും പീരുമേട് മണ്ഡലം സ്ഥാനാര്‍ത്ഥി [..]

ഇ എസ് ബിജിമോളെ വരവേറ്റ് തോട്ടംമേഖല

പീരുമേട്: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഇ എസ് ബിജിമോള്‍ക്ക് തോട്ടം, ആദിവാസി മേഖലകളില്‍ ആവേശപൂര്‍വമായ സ്വീകരണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി കുമളി പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ ചോറ്റുപാറ, കോണിപാറ, മന്നാക്കുടി എന്നിവിടങ്ങളിലാണ് വന്‍ജനകീയ സ്വീകരണം ലഭിച്ചത്. തൊഴിലാളികള്‍ജോലിക്ക് കയറുന്ന സമയത്താണ് [..]