കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

ഇ. ടി. ടൈസന്‍ മാസ്റ്റര്‍ – കയ്പമംഗലം

സിപിഐ കയ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറി. എടവിലങ്ങ് കാര സ്വദേശിയായ ഇലമിക്കല്‍ ടൈസണ്‍ മാസ്റ്റര്‍ യുവജന പ്രസ്ഥാനത്തിലൂടെയാണ് സിപിഐയുടെ നേതൃപദവിയിലേക്കെത്തി. കാര സെന്റ് ആല്‍ബാന എല്‍ പി സ്‌കൂളിലെ അധ്യാപകന്‍ കൂടിയാണ് ജില്ലാ പഞ്ചായത്തംഗമായ ടൈസണ്‍ മാഷ്. ദീര്‍ഘകാലം എടവിലങ്ങ് ലോക്കല്‍ സെക്രട്ടറി, എ ഐ വൈ എഫ് കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി, സി പി ഐ കൊടുങ്ങല്ലൂര്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, ശാസ്ത്ര സാഹിത്യ പരിഷ ത്ത് കൊടുങ്ങല്ലൂര്‍ മേഖല പ്രസിഡന്റ്, സെക്രട്ടറി, ജനകീയാസൂത്രണ പദ്ധതിയുടെ കീറിസോഴ്‌സ് പേഴ്‌സണ്‍ തുടങ്ങിയ നിലകളില്‍ ടൈസണ്‍ മാസ്റ്റര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദയ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്, ബഹാദൂര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍, മാനവ കാരുണ്യ സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

ആവേശത്തിരമാല തീര്‍ത്ത് ടൈസണ്‍ മാസ്റ്റര്‍

കയ്പമംഗലം: കേരളത്തിന്റെ പൊതു സമ്പത്ത് വിറ്റു തുളക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അധികാരത്തിന്റെ എഴയല്‍വക്കത്തു പോലും എത്തിക്കാന്‍ കേരള ജനത ശ്രമിക്കരുതെന്ന് എ ഐ ടി യു സി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷ സ്ഥാനാര്‍ഥി ഇ [..]

എടത്തിരുത്തിയിലും അലയടികള്‍ തീര്‍ത്ത് ടൈസണ്‍ മാസ്റ്റര്‍

കയ്പമംഗലം: എടത്തിരുത്തിയില്‍ സ്‌ക്വാഡ് പ്രവര്‍ത്തകരില്‍ ആവേശത്തിന്റെ അലയടികള്‍ തീര്‍ത്ത് ഇടതു പക്ഷ സാരഥി ഇ ടി ടൈസണ്‍ മാസ്റ്റര്‍. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ എടത്തിരുത്തി മേഖലയില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് ഇറങ്ങി.പിന്നീട് ചെന്ത്രാപ്പിനി കിഴക്ക്,ചാമക്കാല [..]