കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

ഗീതാ ഗോപി – നാട്ടിക

കേരള മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്. നാട്ടിക മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാംതവണ ജനവിധി തേടുന്നു. പുന്നയൂര്‍ക്കുളം ഗ്രാമത്തില്‍ ചെറാട്ടി അയ്യപ്പന്റേയും അമ്മുക്കുട്ടിയുടേയും മകളാണ്. 2004 മുതല്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമാണ്. മഹിളാ സംഘം ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റാണ്. 2004 ല്‍ ഗുരുവായൂര്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗീത ഗോപി ജനാധിപത്യ ചുമതലകള്‍ക്ക് തുടക്കമിട്ടു. 2009 ല്‍ ഗുരുവായൂര്‍ നഗരസഭയുടെ ചെയര്‍പേഴ്‌സണായി. 2011 ല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായിരിക്കെയാണ് പതിമൂന്നാം നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുന്നത്. 2010 ല്‍ ഗുരുവായൂര്‍ നഗരസഭയില്‍ ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനം പ്രാവര്‍ത്തികമാക്കിയതിന് സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി നേടി. 2010 ല്‍ ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അവാര്‍ഡും നഗരസഭയ്ക്ക് നേടിക്കൊടുത്തു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനായ കക്കാട്ട് ഗോപിയാണ് ഭര്‍ത്താവ്. മക്കള്‍: ശില്‍പ, വിഷ്ണു.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

പ്രചാരണച്ചൂടില്‍ നാട്ടിക; ഗീത ഗോപിയ്ക്ക് നാടിന്റെ സ്‌നേഹാദരം

തൃശൂര്‍: വിജയം സുനിശ്ചിതം. ഭൂരിപക്ഷത്തിലാണ് ആകാംഷ. നാട്ടിക നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ കാത്തിരിപ്പതിനാണ്. അതിനായി കാടിളക്കിയുള്ള പ്രചാരണത്തിലാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍. കഴിഞ്ഞതവണ ലഭിച്ച 16800 വോട്ടുകളുടെ ഭൂരിപക്ഷം ഇരട്ടിയെങ്കിലും ആക്കി ഉയര്‍ത്താനുള്ള വാശിപോലെ. നിലവില്‍ മണ്ഡലത്തിലെ എംഎല്‍എ ആയ ഗീതാഗോപി മണ്ഡലത്തിലാര്‍ക്കും [..]