കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

ജി.എസ്. ജയലാല്‍ – ചാത്തന്നൂര്‍

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം. വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തി. കമ്മ്യൂണിസറ്റ് പാര്‍ട്ടിയുടെ ചാത്തന്നൂര്‍ മണ്ഡലത്തിലെ പ്രമുഖ നേതാക്കളിലൊരാളും കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ഗോപാലകൃഷ്ണപിള്ളയുടെയും സതീഭായിയുടെയും മകനാണ്. എഐവൈഎഫ് മണ്ഡലം സെക്രട്ടറിയായിരുന്നു. നിരവധി ട്രേഡ്‌യൂണിയനുകളുടെ ഭാരവാഹിയാണ്. സ്പിന്നിംഗ്മില്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(എഐടിയുസി) പ്രസിഡന്റ്, വാട്ടര്‍അതോറിട്ടി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, നിര്‍മ്മാണതൊഴിലാളി യൂണിയന്‍ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ മഹിളാകോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ബിന്ദുകൃഷ്ണയെയാണ് തോല്‍പ്പിച്ചത്. ഭൂരിപക്ഷം- 12,589. ഭാര്യ: പ്രീത ആര്‍എസ് (എല്‍ഐസി ഏജന്റ്). മക്കള്‍: ആര്‍ദ്ര പി ലാല്‍, അദ്വൈത് കൃഷ്ണ.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

പൂയപ്പള്ളിയില്‍ ജയലാലിന്റെ പടയോട്ടം

ചാത്തന്നൂര്‍: മലയോരനാടിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി എസ് ജയലാലിന്റെ പടയോട്ടം. പൂയപ്പള്ളി പഞ്ചായത്തിലെ തച്ചക്കോട് കിഴക്കുംകരയില്‍ നിന്നായിരുന്നു പര്യടനം തുടങ്ങിയത്. രാവിലെ തന്നെ നൂറുകണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകരും നാട്ടുകാരും ജനനായകന് സ്വീകരണം നല്‍കുവാന്‍ ഓരോ കേന്ദ്രത്തിലും [..]

ആവേശം ആകാശത്തോളമുയര്‍ത്തി ജയലാലിന്റെ പര്യടനം

ചാത്തന്നൂര്‍: ജി എസ് ജയലാലിന് പരവൂരിലും പൂയപ്പള്ളിയിലും വമ്പിച്ച വരവേല്പ്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പരവൂര്‍ മാര്‍ക്കറ്റിലെത്തിയ ജയലാലിനെ വ്യാപാരികളും മത്സ്യകച്ചവടക്കാരും പൊതുജനങ്ങളും രക്തഹാരമണിയിച്ചാണ് സ്വീകരിച്ചത്. പരവൂരിലെ ഓരോരുത്തര്‍ക്കും പറയാനുള്ളത് വിലക്കയറ്റത്തിന്റേയും അഴിമതിയുടേയും കഥയാണ്. കയര്‍മേഖലയായ പരവൂരില്‍ പരമ്പരാഗത വ്യവസായത്തിന് [..]

ജന്‍മനാടിന്റെ ഹൃദയംതൊട്ട് ജയലാലിന്റെ പര്യടനം

ചാത്തന്നൂര്‍: ജനഹൃദയങ്ങളുടെ മനസിലേറി ജയലാന്റെപര്യടനം തുടരുന്നു. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ അടുതല, കുരാപ്പള്ളി, മരക്കുളം, പൂയപ്പള്ളി പഞ്ചായത്തിലെ കുരിശിന്‍മൂട്, പൂതക്കുളം പഞ്ചായത്തിലെ പൂതക്കുളം, പുത്തന്‍കുളം എന്നിവിടങ്ങളിലെ വീടുകളിലും ആരാധനാലയങ്ങളിലും ജയലാല്‍ ഇന്നലെ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രദേശത്തുള്ളവര്‍ സഹോദരവാത്സല്യത്തോടെയാണ് [..]

കൈത്തറിതൊഴിലാളികള്‍ക്ക് ആവേശമായി ജയലാല്‍

ചാത്തന്നൂര്‍: കൈത്തറിതൊഴിലാളികളെയും സ്പിന്നിംഗ്മില്‍ തൊഴിലാളികളെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ജി എസ് ജയലാല്‍ എത്തി. എന്നും ഇടതുപക്ഷത്തോടൊപ്പം ഇഴയടുപ്പത്തോടെ നിന്നിട്ടുള്ള കൈത്തറി, സ്പിന്നിംഗ് മില്‍ തൊഴിലാളികള്‍ ഹാരമണിയിച്ചാണ് ജയലാലിനെ വരവേറ്റത്. എന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ മാത്രമാണ് ഈ പരമ്പരാഗത [..]