കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

അഡ്വ. കെ. മോഹന്‍ദാസ് – മഞ്ചേരി

സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗമാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി. പൂക്കോട്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മഞ്ചേരി എന്‍എസ്എസ് കോളജ്, മലപ്പുറം ഗവ. കോളജ്, കോഴിക്കോട് ഗവ. ലോ കോളജ് എന്നിവിടങ്ങളി ല്‍ വിദ്യാഭ്യാസം. എഐഎസ്എഫ് ജില്ലാ സെക്രട്ടറി, എഐവൈഎഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോ. സെക്രട്ടറി എന്നീ സ്ഥാനം വഹിച്ചു. ദീര്‍ഘകാലം സിപിഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറിയായിരുന്നു. എഐടിയുസി ജില്ലാ സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം, മലപ്പുറം സഹകരണ സ്പിന്നിങ് മില്‍, സപ്ലൈകോ എംപ്ലോയീസ് അസോസിയേഷന്‍, നിലമ്പൂര്‍ ബെസ്റ്റ് ബ്രിക്‌സ് യൂണിയന്‍, പുല്ലങ്കോട് പ്ലാന്റേഷന്‍ യൂണിയന്‍, നിലമ്പൂര്‍ മില്‍മാ കോട്രാക്ട് ലേബര്‍ യൂണിയന്‍ എന്നിവയുടെ പ്രസിഡന്റ്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ ഉപഭോക്തൃ ഫോറം അംഗമായി 5 വര്‍ഷം പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥിയായിരിക്കെ കോഴിക്കോട് ഗവ. ലോ. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും മലപ്പുറം ഗവ. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും മലപ്പുറം ഗവ. കോളജ് യൂണിയന്‍ ഭാരവാഹിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലിക്കറ്റ്് സര്‍വകലാശാലാ യൂണിയന്‍ പ്രസംഗമത്സര വിജയിയാണ്. നേരത്തെ കൊണ്ടോട്ടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലും കോട്ടക്കല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. പരേതരായ പൂക്കോട്ടൂര്‍ കീഴേടത്ത് നാരായണന്റെയും അമ്മുവിന്റെയും മകനാണ്. ഭാര്യ: ഷീജാ കോലാര്‍വീട്ടില്‍. മക്കള്‍: ആര്‍ദ്രാമോഹന്‍ (സൈക്കോളജി പോസ്റ്റ്ഗ്രാജ്വേറ്റ് വിദ്യാര്‍ഥിനി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി), അതുല്‍ മോഹന്‍ ( വിദ്യാര്‍ഥി, എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം).

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

മഞ്ചേരിയില്‍ മാറ്റം കയ്യെത്തും ദൂരത്ത്; ആവേശം വിതറി അഡ്വ. കെ മോഹന്‍ദാസ്

മഞ്ചേരി: മഞ്ചേരി നിയോജക മണ്ഡലം ഇടതു മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. കെ മോഹന്‍ദാസിനു മുന്നില്‍ കര്‍ഷക തൊഴിലാളികള്‍ പരാതിയുടെ കെട്ടഴിച്ചു. ഇന്നലെ നടന്ന സ്ഥാനാര്‍ത്ഥി പര്യടനത്തിനിടയില്‍ മഞ്ചേരി കോവിലകം കുണ്ട് നോര്‍ത്തിലാണ് സംഭവം. വയോധികരും അവശരും അംഗപരിമിതരുമായ കര്‍ഷക തൊഴിലാളി ക്ഷേമ [..]