കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

അഡ്വ. കെ. രാജന്‍ – ഒല്ലൂര്‍

എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും. അന്തിക്കാട് പുളിക്കല്‍ കൃഷ്ണന്‍ കുട്ടി മേനോന്റെയും രമണിയുടെയും മകനായി 1973 മെയ് 26നാണ് ജനനം. ബാലവേദിയിലൂടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലേക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃസ്ഥാനത്തേക്കും എത്തി. അന്തിക്കാട് ഗവ. ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും ശ്രീകേരള വര്‍മയില്‍ പ്രീഡിഗ്രിയും ഡിഗ്രിയും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിയമബിരുദവും നേടി. എഐഎസ്എഫിന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥി നേതാവായിരിക്കെ എണ്ണമറ്റ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൊലീസ് മര്‍ദനവും ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു. എഐവൈഎഫിന്റെ നേതൃസ്ഥാനത്തെത്തിയ കെ രാജന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി ചുമതലകള്‍ വഹിച്ചു. നിലവില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരി അനുപമയാണ് ഭാര്യ.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

ഒല്ലൂരില്‍ ആവേശമായി കെ രാജന്‍

ഒല്ലൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ രാജന്‍ മാടക്കത്തറയിലെ കുടുംബ യോഗങ്ങളും വീടുകളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചു. സന്ദര്‍ശനം നടത്തിയ എട്ട് ബൂത്തുകളില്‍ നിന്നും ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. രണ്ട് ബൂത്ത് കമ്മിറ്റി ഓഫീസുകളുടെ് ഉദ്ഘാടനവും കെ രാജന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് പുത്തൂരിലെ [..]