കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

കെ. ടി. ജോസ് – ഇരിക്കൂര്‍

സിപിഐ ജില്ല അസി. സെക്രട്ടറി, എഐടിയുസി സംസ്ഥാന വര്‍ക്കിങ്ങ് കമ്മറ്റിയംഗം, എഐടിയുസി ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സിപിഐ ഇരിട്ടി മണ്ഡലം സെക്രട്ടറിയായിരുന്നു. സി പി ഐ ദേശീയ സെക്രട്ടറിയേറ്റംഗം ഡി രാജയുടെ ഭാര്യ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും എന്‍എഫ്‌ഐഡബ്ല്യു ദേശീയ സെക്രട്ടറിയുമായ ആനി രാജയുടെ സഹോദരനാണ് കെ ടി ജോസ്. ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കണ്ണൂര്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. എഐടിയുസിയുടെ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍, ചെത്തുതൊഴിലാളി യൂണിയന്‍ തുടങ്ങിയ വിവിധ യൂണിയനുകളുടെ ഭാരവാഹിയായി പ്രവര്‍ത്തിക്കുന്നു. കീഴ്പ്പള്ളി മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പരേതനായ തോമസിന്റെയും മറിയാമ്മയുടെയും മകനാണ്. എഐഎസ്എഫ് പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനരംഗത്തെത്തി. 21ാം വയസ്സില്‍ ആറളം പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 12 വര്‍ഷക്കാലം പഞ്ചായത്ത് മെമ്പറായിരുന്നു. അഞ്ച് വര്‍ഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. ആറളം ഫാമിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളിലും നേതൃത്വപരമായ പങ്കും വഹിച്ചിട്ടുണ്ട്. ഭാര്യ: അംഗന്‍വാടി അധ്യാപിക ബ്രജീത്താമ്മ. മക്കള്‍: ആല്‍ബിന്‍ കെ ജോസ്(പ്രൊജക്ട് അസിസ്റ്റന്റ്, സമുദ്രപഠന ഗവേഷണവകുപ്പ്, എറണാകുളം), ആല്‍ഫിയ കെ ജോസ്(ഡല്‍ഹി യൂണിവേഴ്‌സിറ്റി സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥി, ഡല്‍ഹി യൂണിവേഴ്‌സിറ്റി ഹിന്ദു കോളേജ് എഐഎസ്എഫ് യൂണിറ്റ് ഭാരവാഹി, സോഷ്യോളജി ഡിപ്പാര്‍ട്‌മെന്റ് വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ്).

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

ഇരിക്കൂര്‍ ഇളക്കിമറിച്ച് കെ ടി ജോസിന്റെ പര്യടനം

ശ്രീകണ്ഠപുരം: യുഡിഎഫ് ശക്തികേന്ദ്രങ്ങളിലും അതിശക്തമായ മുന്നേറ്റമായി ഇരിക്കൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ജോസിന്റെ പര്യടനം തുടരുന്നു. വര്‍ഷങ്ങളായി വികസനം എത്തിനോക്കാത്ത പ്രദേശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കണമെന്ന് നാടൊന്നാകെ ബോധ്യപ്പെട്ടുവെന്നതിന്റെ തെളിവുകളായിരുന്നു സ്വീകരണകേന്ദ്രങ്ങളിലെ വലിയ ജനക്കൂട്ടം. ഇരിക്കൂര്‍ [..]

ദുരിതങ്ങളുടെ കെട്ടഴിച്ച് അപ്പര്‍ ചീക്കാട് കോളനി

ഉദയഗിരി: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇരിക്കൂര്‍ മണ്ഡലത്തിലെ ഓരോ ഇടവഴികളിലൂം കോളനികളിലും വീടുകളിലും കയറിയിറങ്ങുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ ടി ജോസിന് മുന്നില്‍ പാവപ്പെട്ടവര്‍ തങ്ങളുടെ ദയനീയാവസ്ഥ വെളിപ്പെടുത്തുകയാണ്. ഏവര്‍ക്കും പങ്കുവെക്കാനുള്ളത് ദയനീയതയുടെയും കഷ്ടപാടിന്റെയും വിശേഷങ്ങള്‍ മാത്രം. അപ്പര്‍ചീക്കാട് [..]

കെ ടി ജോസിന് നാടെങ്ങും സ്‌നേഹോഷ്മളമായ സ്വീകരണം

ആലക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബഹുദൂരം മുന്നിലെത്തിയ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ ടി ജോസിന് നാടെങ്ങും സ്‌നേഹോഷ്മളമായ സ്വീകരണം. ജനമനസ്സ് തൊട്ടറിഞ്ഞ് കൊണ്ടുള്ള ജോസേട്ടന്റെ ഇടപെടലുകളും വാക്കുകളിലെ നിശ്ചയദാര്‍ഢ്യവും നാട്ടൂകാരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുകയാണ്. വര്‍ഷങ്ങളായി പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന യു [..]

ഇരിക്കൂറില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍

ചെങ്ങളായി: ഇരിക്കൂറില്‍ വിജയമുറപ്പിച്ച് ഇടതുമുന്നണി ബഹുദൂരം മുന്നില്‍. മണ്ഡലത്തില്‍ എല്ലാ കേന്ദ്രങ്ങളിലും ഒരുതവണ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ കാണാനെത്തിയപ്പോഴും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണം ആരംഭിച്ചുപോലുമില്ലെന്നത് ഇരിക്കൂറിന്റെ മനസ്സ് ഇത്തവണ ആര്‍ക്കൊപ്പമെന്നതിന്റെ വ്യക്തമായ സൂചനകളായി. പൊള്ളയായ വികസന വാഗ്ദാനങ്ങള്‍ മാത്രം നല്‍കി വോട്ടര്‍മാരെ വര്‍ഷങ്ങളായി [..]