കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

മുഹമ്മദ് മുഹസിന്‍ പി. – പട്ടാമ്പി

എഐഎസ്എഫ് ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗം. ജെഎന്‍യുവിലെ എഐഎസ്എഫ് യൂണിറ്റ് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. അവിവാഹിതന്‍. അടുത്തിടെ ജെഎന്‍യുവിലും ഡല്‍ഹിയിലും നടന്ന വിദ്യാര്‍ഥി സമരങ്ങളില്‍ കനയ്യകുമാറിനൊപ്പം മുന്നണിപ്പോരാളിയായിരുന്നു. ഓങ്ങല്ലൂര്‍ പഞ്ചായത്ത് കാരക്കാട് പുത്തന്‍പീടിയക്കല്‍ അബൂബക്കര്‍ ഹാജിയുടെയും ജമീലബീഗത്തിന്റെയും ഏഴുമക്കളില്‍ രണ്ടാമനാണ്. പ്രശസ്ത ഇസ്ലാംമത പണ്ഡിതന്‍ കെ ടി മാനു മുസ്ലിയാരുടെ പൗത്രന്‍. ഔപചാരിക വിദ്യാഭ്യാസം എട്ടാം ക്ലാസില്‍ അവസാനിപ്പിക്കേണ്ടി വന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പഠനം തുടര്‍ന്നു. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പ്രേരണയില്‍ മികച്ച മാര്‍ക്കോടെ വാടാനാംകുറുശ്ശി ജി വി എച്ച് എസില്‍ നിന്നും എസ്എസ്എല്‍സിക്ക് ഉന്നത വിജയം. പ്ലസ്ടു (സയന്‍സ്) വിലും ഉയര്‍ന്ന വിജയം. ബി.എസ്.സി (ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) ബിരുദം, അമൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും രണ്ടാംറാങ്കോടെ എം എസ് ഡബ്ല്യു, മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം ഫില്‍. 2012 ല്‍ പി എച്ച് ഡി പഠനത്തിനായി സ്‌കോളര്‍ഷിപ്പോടെ ജെ എന്‍ യുവില്‍ പ്രവേശനം ലഭിച്ചു. ജര്‍മ്മനിയിലെ വൂസ്ബര്‍ഗ്, ജൂലിയസ് മാക്‌സ്മില്ലന്‍ യൂണിവേഴ്‌സിറ്റിയുടെ വിന്റര്‍ സ്‌കൂളില്‍ പങ്കെടുത്തു. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായ കാലത്താണ് പി എച്ച് ഡി പഠനത്തിനായി ജെ എന്‍ യുവില്‍ പ്രവേശനം ലഭിക്കുന്നത്. ബിരുദ പഠനകാലത്ത് എ ഐ എസ് എഫില്‍ സജീവ പ്രവര്‍ത്തകനായി. 2012 മുതല്‍ സി പി ഐ പട്ടാമ്പി ടൗണ്‍ ബ്രാഞ്ച് അംഗമാണ്.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

വികസനമുരടിപ്പിനെതിരെ വോട്ട് തേടി മുഹമ്മദ് മുഹ്‌സിന്‍

പട്ടാമ്പി: പട്ടാമ്പിയുടെ വികസനം കടലാസില്‍ മാത്രമൊതുക്കിയ സ്ഥലം എം എല്‍ എക്ക് മാപ്പു നല്‍കാനാവില്ലെന്ന് പ്രദേശവാസികള്‍. വര്‍ഷങ്ങളായി കുത്തകയാക്കിയ മണ്ഡലത്തിലെ വികസന മുരടിപ്പിന് ഒരു വോട്ട് ചോദിച്ചാണ് മുഹമ്മദ് മുഹ്‌സിന്‍ എന്ന ചെറുപ്പക്കാരന്‍ വോട്ടര്‍മാര്‍ക്ക് മുന്നിലെത്തുന്നത്. ജെ എന്‍ യു പോരാട്ടങ്ങളില്‍ [..]

ജെഎന്‍യു സഹപാഠികള്‍ എത്തിതുടങ്ങി; മുഹമ്മദ്മുഹ്‌സിന്റെ രണ്ടാംഘട്ട പ്രചാരണം തുടങ്ങി

പട്ടാമ്പി: മുഹമ്മദ് മുഫ്‌സിന്‍ എന്ന കാരക്കാട്ടുകാരനെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും ബോര്‍ഡുകളും മണ്ഡലത്തില്‍ നിറഞ്ഞു കഴിഞ്ഞു. രാവിലെ 6 ന് തുടരുന്ന പ്രചരണം രാത്രി 10 വരെ നീളുന്നു. കൂടെ എല്‍ ഡി എഫ് നേതാക്കളായ പി എം വാസുദേവന്‍, ഉണ്ണികൃഷ്ണന്‍, എന്‍ [..]