കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

മുല്ലക്കര രത്‌നാകരന്‍ – ചടയമംഗലം

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം. വിഎസ് മന്ത്രിസഭയില്‍ കൃഷിവകുപ്പ് മന്ത്രിയായിരുന്നു. എഐവൈഎഫിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സിപിഐ കൊല്ലം ജില്ലാ അസി. സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയേറ്റംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 'തൊഴില്‍ അല്ലെങ്കില്‍ ജയില്‍' അടക്കം നിരവധി ശ്രദ്ധേയമായ യുവജനപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിരവധി തവണ പൊലീസ് മര്‍ദ്ദനത്തിനും ജയില്‍വാസത്തിനും വിധേയനായി. എല്‍ഡിഎഫ് മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രിയെന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കര്‍ഷക ആത്മഹത്യയ്ക്ക് വിരാമമിടാനായതും നെല്‍കൃഷി വ്യാപിപ്പിക്കാന്‍ സ്വീകരിച്ച നടപടികളും ഭരണാധികാരി എന്ന നിലയില്‍ ശ്രദ്ധേയനാക്കി. 2006ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലെത്തിയത്. കോണ്‍ഗ്രസിലെ പ്രയാര്‍ ഗോപാലകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. 2011ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഷാഹിദ കമാലിനെ 23,624 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. അദ്ധ്യാപികയായ ഗീതയാണ് ഭാര്യ.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

ആവേശത്തില്‍ ചിതറ നിവാസികള്‍; സൗമ്യനായി മുല്ലക്കര

കടയ്ക്കല്‍: സൗമ്യതയുടെ ആള്‍രൂപമായി വോട്ട് തേടിയെത്തിയ മുല്ലക്കര രത്‌നാകരന് ചിതറ നിവാസികളുടെ ആവേശകരമായ സ്വീകരണം. ചിതറ ലോക്കല്‍കമ്മിറ്റിയിലെ തിങ്കളാഴ്ചത്തെ പര്യടനം കണ്ണന്‍കോട് ജംഗ്ഷനില്‍ സിപിഎം ജില്ലാകമ്മിറ്റിയംഗം കരകുളം ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡപകുന്നും ചിതറയും കോത്തലയും കടന്ന് കിഴക്കുംഭാഗം ജംഗ്ഷനിലേക്ക് കടന്നുവരുമ്പോള്‍ [..]

മുല്ലക്കരയ്ക്ക് കശുഅണ്ടി മേഖലയില്‍ വമ്പിച്ച വരവേല്‍പ്

കടയ്ക്കല്‍: തൊഴിലാളികളും യുവതയുമടക്കമുള്ള വിപ്ലവനാടിന്റെ സ്‌നേഹാഭിവാദ്യങ്ങളേറ്റുവാങ്ങി മുല്ലക്കര രത്‌നാകരന്‍ പര്യടനം തുടരുന്നു. ചൊവ്വാഴ്ച രാവിലെ കാറ്റാടിമൂട് കശുഅണ്ടി ഫാക്ടറിയിലെത്തിയ മുല്ലക്കര തൊഴിലാളികളോട് വോട്ടഭ്യര്‍ത്ഥിച്ചു. കശുഅണ്ടി മേഖലയിലെ തകര്‍ച്ചയും തൊഴില്‍ ദിനങ്ങള്‍ വെട്ടിച്ചുരുക്കിയതുമടക്കം പരമ്പരാഗതമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതദുരിതങ്ങളെക്കുറിച്ച് മുല്ലക്കരയോട് തൊഴിലാളികള്‍ പരാതി [..]

ചടയമംഗലത്ത് കുടുംബസദസുകള്‍ തുടങ്ങി

കടയ്ക്കല്‍: നൂറുകണക്കിന് വോട്ടര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കുടുംബസദസ്സുകളിലൂടെ ചടയമംഗലം നിയോജകമണ്ഡലത്തിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ബഹുദൂരം മുന്നിലേക്ക്. ഇട്ടിവ പഞ്ചായത്തിലെ അഞ്ച് കുടുംബസദസ്സുകളില്‍ ഇന്നലെ സ്ഥാനാര്‍ത്ഥി മുല്ലക്കര രത്‌നാകരന്‍ പങ്കെടുത്തു. ഓരോ സദസിലും നൂറുകണക്കിന് കുടുംബങ്ങളാണ് പങ്കെടുത്തത്. ചാണപ്പാറ, പൂന്നാര്‍, കാട്ടാമ്പള്ളി, വെളുന്തറ, [..]

മുല്ലക്കരയുടെ വിജയത്തിനായി ഇടത് യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍

കടയ്ക്കല്‍:ചടയമംഗലത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി മുല്ലക്കര രത്‌നാകരന്റെ വിജയത്തിനായി ഇടതുപക്ഷ യുവജന-വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം സജീവമാക്കുവാന്‍ എല്‍ഡിവൈഎഫ് കടയ്ക്കല്‍ മേഖലാ പ്രവര്‍ത്തകയോഗം തീരുമാനിച്ചു. എല്ലാ വില്ലേജ്-ബൂത്ത് തലത്തിലും ഇടതുപക്ഷ യുവജന വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന്റെ പ്രചരണാര്‍ത്ഥം [..]