കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

നിയാസ് പുളിക്കലകത്ത് – തിരൂരങ്ങാടി (എല്‍ഡിഎഫ് സ്വതന്ത്രന്‍)

സാമൂഹ്യ രംഗത്ത് നിറ സാന്നിധ്യം. രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റുമാണ്. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍നിന്ന് കെമേഴ്‌സില്‍ ബിരുദം. പഠനകാലത്ത് കെഎസ്‌യുപ്രവര്‍ത്തകനായിരുന്നു. മുന്‍ കോണ്‍ഗ്രസ് കുടുംബാംഗം. ബിസിനസ് ആണ് തൊഴില്‍. ഭാര്യ ലുബീന. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ നിയാസസിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ജനകീയമുന്നണിയുടെ സ്ഥാനാര്‍ഥികള്‍ ലീഗ് കോട്ടകളില്‍ പോലും വിജയക്കൊടി നാട്ടി.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

ആകുലതകള്‍ പങ്കുവെച്ച് നന്നമ്പ്രയില്‍ വീട്ടമ്മമാര്‍

തിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്തിന് നാട്ടിന്‍ പുറങ്ങളില്‍ വന്‍ വരവേല്‍പ്പ്. വീട്ടമ്മമാരും വൃദ്ധരും കുട്ടികളുമടങ്ങിയ വന്‍ജനാവലിയാണ് ഓരോ കുടുംബയോഗങ്ങളിലും സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്നത്. തങ്ങള്‍ നേരിട്ടനുഭവിക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളുമാണ് എല്ലായിടത്തും വീട്ടമ്മമാര്‍ക്ക് വിവരിക്കാനുണ്ടായിരുന്നത്. കൂടുതലാളുകള്‍ക്കും കുടിവെള്ള ക്ഷാമത്തിന്റെ [..]

നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടിയില്‍ പ്രചാരണം നടത്തി

പരപ്പനങ്ങാടി: തിരൂരങ്ങാടിയിലെ ഇടതുപക്ഷത്തിന്റെയും ജനകീയ വികസന മുന്നണിയുടെയും സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടിയില്‍ രണ്ടാംഘട്ടപര്യടനം നടത്തി. പരപ്പനങ്ങാടി നഗരസഭാ ഓഫീസിനടുത്തുനിന്ന് തുടങ്ങിയ പര്യടനം പയനിങ്ങല്‍, ബീച്ച് റോഡ്, അഞ്ചപ്പുര എന്നിവിടങ്ങളിലൂടെ കടന്നുപോയി. ജനകീയ വികസന മുന്നണിയുടെ കൗണ്‍സിലര്‍മാരായ കെ പി എം [..]