കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

പി. പ്രസാദ് – ഹരിപ്പാട്

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം. എഐഎസ്എഫിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ചു. നൂറനാട് സിബിഎം ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ എഐഎസ്എഫ് താലൂക്ക് പ്രസിഡന്റായി. പന്തളം എന്‍എസ്എസ് കോളജിലെ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ ആദിവാസി മഹാസഭ ദേശിയ എക്‌സിക്യൂട്ടീവ് അംഗം, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എല്‍ഡിഎഫ് മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ജനയുഗം തിരുവനന്തപുരം യൂണിറ്റ് മാനേജരും ആയിരുന്നു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടന്ന സമരത്തിന് ആരംഭം കുറിച്ചത് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന പി പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു. പ്ലാച്ചിമടയില്‍ നടന്ന സമരത്തിലും നേതൃത്വപരമായ പങ്ക് വഹിച്ചു. നര്‍മ്മദ ബച്ചാവോ ആന്തോളന്‍ സമരത്തില്‍ മേധാപട്കര്‍ക്കൊപ്പം മാസങ്ങളോളം വിവിധ സംസ്ഥാനങ്ങളില്‍ സമരങ്ങളില്‍ പങ്കെടുത്തു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരപ്രദേശത്തെ കരിമണല്‍ ഖനന വിരുദ്ധ സമരത്തിന് പരിസ്ഥിതി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പുതിയ മുഖം നല്‍കി. സിപിഐ സംസ്ഥാന പരിസ്ഥിതി സബ് കമ്മിറ്റി കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു. നിരവധി വിദ്യാര്‍ഥി യുവജന സമരങ്ങളെ മുന്നില്‍നിന്ന് നയിച്ച പി പ്രസാദ് ഒട്ടേറെ തവണ മൃഗീയമായ പൊലീസ് മര്‍ദനത്തിന് ഇരയായി. 34 ദിവസത്തോളം ജയില്‍വാസവും അനുഭവിച്ചു. പാലമേല്‍ പഞ്ചായത്തില്‍ നൂറനാട് മറ്റപ്പള്ളിയില്‍ ജി പരമേശ്വരന്‍നായരുടെയും ഗോമതിയമ്മയുടേയും മകനാണ്. അച്ഛന്‍ പരമേശ്വരന്‍നായര്‍ എഐടിയുസി നേതാവും സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു.ലൈനയാണ് ഭാര്യ. ഭഗത്, അരുണ അല്‍മിത്ര എന്നിവര്‍ മക്കളാണ്.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

മേടചൂടും തോറ്റു; പി പ്രസാദിന്റെ സ്വീകാര്യതയ്ക്ക് മുമ്പില്‍

ഹരിപ്പാട്: കത്തിക്കാളുന്ന മേടച്ചൂടും ഒടുവില്‍ തോറ്റുപിന്‍മാറി; പി പ്രസാദ് എന്ന ജനനായകന്റെ സ്വീകാര്യതയ്ക്ക് മുന്നില്‍. ലാളിത്യവും വിനയവും വിപ്ലവ വീര്യവും മുഖമുദ്രയാക്കിയ പി പ്രസാദിന് ഓരോ ദിവസം കഴിയുംതോറും ജനപിന്തുണയേറുകയാണ്. അഴിമതിയില്ലാത്ത പരിസ്ഥിതിയെ സ്‌നേഹിക്കുന്ന ഈ സാധാരണക്കാരനെ ക്ഷേത്രനഗരം നെഞ്ചിലേറ്റി കഴിഞ്ഞു. [..]

പി പ്രസാദിന്റെ മണ്ഡല സ്വീകരണ പര്യടനത്തിന് ഉജ്ജ്വല തുടക്കം

ഹരിപ്പാട്: അലകടലിനെ സാക്ഷിനിര്‍ത്തി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിന്റെ മണ്ഡല പര്യടനത്തിന് ആവേശകരമായ തുടക്കം. വെയില്‍വീണ കരയുടെയും തിരയടങ്ങിയ കടലിന്റെയും അഭിമുഖമായി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയുടെ ഹ്രസ്വ പ്രസംഗം കേട്ടു നിന്നവരുടെ നെഞ്ചിലേക്കാണ് പതിച്ചത്. ഇന്നലെ രാവിലെ 9ന് ആറാട്ടുപുഴ [..]