കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

പി. തിലോത്തമന്‍ – ചേര്‍ത്തല

സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി. മണ്ഡലത്തില്‍ തുടര്‍ച്ചയായ മൂന്നാംമത്സരത്തിനിറങ്ങുന്നു. 2006-, 2011 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച തിലോത്തമന്‍ 2011ല്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ തിലോത്തമന്‍ നിരവധി ട്രേഡ് യൂണിയന്‍ ഭാരവാഹികൂടിയാണ്. ചേര്‍ത്തല തെക്ക് കുറുപ്പന്‍കുളങ്ങര വട്ടത്തറയില്‍ പരേതരായ പരമേശ്വരന്റെയും ഗൗരിയുടെയും മകന്‍. 58 വയസ്. കുറുപ്പന്‍കുളങ്ങര ഉഷസ് വീട്ടില്‍ താമസം. ചേര്‍ത്തല തെക്ക് ഗവ. ഹൈസ്‌കൂള്‍, അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി സ്‌കൂള്‍, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ്, ചേര്‍ത്തല എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. ധനതത്വശസ്ത്ര ബിരുദധാരി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. 1977ല്‍ സിപിഐ അംഗമായി. എഐവൈഎഫ് ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2012 മുതല്‍ സിപിഐ ജില്ലാ സെക്രട്ടറി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കയര്‍തൊഴിലാളി ഫെഡറേഷന്‍(എഐടിയുസി) സംസ്ഥാന പ്രസിഡന്റും ചേര്‍ത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍(എഐടിയുസി), ചേര്‍ത്തല കയര്‍ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍(എഐടിയുസി), കേരള ലാന്‍ഡ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എംപ്ലോയിസ് യൂണിയന്‍ എന്നിവയുടെ പ്രസിഡന്റുമാണ്. തീരദേശ മത്സ്യ ചുമട്ടുതൊഴിലാളി യൂണിയന്‍, കേരള സ്‌റ്റേറ്റ് റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ താലൂക്ക് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. ഭാര്യ: വി ഉഷ(ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ്). മക്കള്‍: അമൃത, അര്‍ജുന്‍(ഇരുവരും വിദ്യാര്‍ഥികള്‍).

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

ജനഹൃദയം തൊട്ട് തിലോത്തമന്‍

ചേര്‍ത്തല: കയറും പച്ചക്കറിയും ഇഴചേര്‍ന്ന് ഗ്രാമജീവിതത്തിന് ചൈതന്യമേകുന്ന കഞ്ഞിക്കുഴി പഞ്ചായത്തും യുഡിഎഫ് ഭരണത്തിന്റെ വഞ്ചനയും കാപട്യവും ഇഛാശക്തയില്ലായ്മയും നന്നായി അനുഭവിച്ചറിഞ്ഞ ചേര്‍ത്തല നഗരവും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി തിലോത്തമനെ ആവേശത്തോടെ വരവേറ്റു. ഇവിടങ്ങളിലെ ഇടതുപക്ഷാടിത്തറയില്‍ എല്‍ഡിഎഫിന്റെ വിജയക്കുതിപ്പ് ചരിത്രം സൃഷ്ടിക്കുന്നതാകുമെന്നതിന്റെ വിളംബരമായി [..]

തിലോത്തമന്റെ സ്വീകരണപര്യടനം നാളെ മുതല്‍

ചേര്‍ത്തല: ചേര്‍ത്തല നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി തിലോത്തമന്റെ സ്വീകരണപര്യടനം 25 മുതല്‍ 28 വരെ നടക്കും. തിങ്കളാഴ്ച രാവിലെ എട്ടിന് അന്ധകാരനഴിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പര്യടനം ഉദ്ഘാടനം ചെയ്യും. സി കെ മോഹനന്‍ അധ്യക്ഷനാകും. [..]

എല്‍ഡിഎഫ് വികസനരേഖ പുറത്തിറക്കി

ചേര്‍ത്തല: പി തിലോത്തമന്‍ എംഎല്‍എയുടെ ഇടപെടലിലും ഇഛാശക്തിയിലും ചേര്‍ത്തല നിയോജകമണ്ഡലത്തില്‍ നടപ്പാക്കപ്പെട്ട വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന വികസനരേഖ പുറത്തിറക്കി. എല്‍ഡിഎഫ് ചേര്‍ത്തല നിയോജകമണ്ഡലം കമ്മിറ്റിയാണ് എണ്ണിയാലൊടുങ്ങാത്ത പദ്ധതികളുടെ സംക്ഷിപ്തരൂപം ഉള്‍ക്കൊള്ളുന്ന രേഖ പ്രസിദ്ധീകരിച്ചത്. ചേര്‍ത്തല എന്‍എസ്എസ് യൂണയന്‍ഹാളില്‍ നടന്ന ചടങ്ങില്‍ പി [..]