കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

ആര്‍. രാമചന്ദ്രന്‍ – കരുനാഗപ്പള്ളി

സിപിഐ കൊല്ലം ജില്ലാസെക്രട്ടറിയും സംസ്ഥാനകൗണ്‍സില്‍ അംഗവുമാണ്. എല്‍ഡിഎഫിന്റെ ജില്ലാകണ്‍വീനര്‍ കൂടിയായ ഇദ്ദേഹം കരുനാഗപ്പള്ളി, തൊടിയൂര്‍ സ്വദേശിയാണ്. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റായും സിഡ്‌കോ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കരുനാഗപ്പള്ളി അര്‍ബന്‍ സഹകരണബാങ്കിന്റെ പ്രസിഡന്റ്, മുഖത്തല സി അച്യുതമേനോന്‍ സ്മാരക ജില്ലാസഹകരണ ആശുപത്രിയുടെ പ്രസിഡന്റ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു. എഐഎസ്എഫിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. എഐഎസ്എഫ് ജില്ലാസെക്രട്ടറി, സംസ്ഥാന ജോ.സെക്രട്ടറി, എഐവൈഎഫ് ജില്ലാസെക്രട്ടറി, റെഡ്‌വോളന്റിയര്‍ ജില്ലാക്യാപ്റ്റന്‍, സംസ്ഥാന ചുമതലക്കാരന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സിപിഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും പിന്നീട് ചവറ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലും അംഗമായിരുന്നു. കെഎംഎംഎല്‍, ഐആര്‍ഇ സ്ഥാപനങ്ങളിലെ എഐടിയുസി യൂണിയനുകളുടെ പ്രസിഡന്റാണ്. ദീര്‍ഘകാലം പാര്‍ട്ടിയുടെ ജില്ലാ അസി.സെക്രട്ടറിയായിരുന്ന അദ്ദേഹം 2012 ലാണ് ജില്ലാസെക്രട്ടറിയാകുന്നത്. ഭാര്യ: സി പി പ്രിയദര്‍ശിനി ദേവസ്വം ബോര്‍ഡ് ജീവനക്കാരിയായിരുന്നു. മകള്‍ ദീപ ചന്ദ്രന്‍.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

വിജയകാഹളം മുഴക്കി ആര്‍ രാമചന്ദ്രന്റെ പര്യടനം

കരുനാഗപ്പള്ളി: വിജയകാഹളം മുഴക്കി ആര്‍ രാമചന്ദ്രന്റെ തൊടിയൂര്‍ ഡിവിഷനിലെ രണ്ടാംഘട്ട സ്വീകരണം. നൂറുകണക്കിന് തൊഴിലാളികളും സ്ത്രീകളും കുഞ്ഞുങ്ങളും കര്‍ഷകതൊഴിലാളികളും വഴിയോരങ്ങളില്‍ കാത്തുനിന്ന് പുഷ്പങ്ങള്‍ വിതറിയും പടക്കം പൊട്ടിച്ചും വാദ്യമേളങ്ങളുടെ അകമ്പടിയോടും കൂടിയാണ് തൊടിയൂര്‍ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയത്. കശുഅണ്ടി ഫാക്ടറികള്‍ [..]

ആര്‍ രാമചന്ദ്രന്‍ മൂന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി

കരുനാഗപ്പള്ളി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ രാമചന്ദ്രന്‍ മൂന്നാംഘട്ട പര്യടനം പൂര്‍ത്തീകരിച്ചു. ഇന്നലെ വിദ്യാധിരാജ കോളജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കടകമ്പോളങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസത്തോടെ കരുനാഗപ്പള്ളി മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും പ്രധാന കേന്ദ്രങ്ങളിലെ കടകമ്പോളങ്ങളും [..]

നാടുണര്‍ത്തി ആര്‍ രാമചന്ദ്രന്റെ റോഡ്‌ഷോ

കരുനാഗപ്പള്ളി: നാടുണര്‍ത്തി നാട്ടാരെയുണര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ രാമചന്ദ്രന്റെ വിജയത്തിനായി എല്‍ഡിവൈഎഫിന്റെ നേതൃത്വത്തില്‍ റോഡ് ഷോ സംഘടിപ്പിച്ചു. നൂറുകണക്കിന് യുവാക്കളുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ടൗണില്‍ നിന്നും ആരംഭിച്ച ബൈക്ക്‌റാലി നാടിനെ ഇളക്കിമറിച്ചു. ഇടയനമ്പലം, വള്ളിക്കാവ്, ആലോചനമുക്ക്, ആലുംകടവ്, തുറയില്‍കുന്ന്, മുഴങ്ങോട്ടുവിള, ലാലാജിജംഗ്ഷന്‍, [..]

ആര്‍ രാമചന്ദ്രന്റെ പര്യടനം തുടരുന്നു; മേഖലാ കണ്‍വന്‍ഷനുകള്‍ ഇന്നുതുടങ്ങും

കരുനാഗപ്പള്ളി: ജനഹൃദയങ്ങള്‍ കീഴടക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ രാമചന്ദ്രന്റെ പര്യടനം തുടരുന്നു. ആലപ്പാട്, കുലശേഖരപുരം, ഓച്ചിറ മേഖലകളില്‍ പര്യടനം നടന്നു. തീരമേഖലയിലെ നിരവധി പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ജനനേതാവിന് മുന്നില്‍ നിരത്തി. ഓരോ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്നത്. വെടിക്കെട്ട് [..]