കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

അഡ്വ. വി. ബി. ബിനു – കാഞ്ഞിരപ്പള്ളി

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതു രംഗത്തുവന്നു. എഐഎസ്എഫ് കോട്ടയം ജില്ലാസെക്രട്ടറി, സംസ്ഥാന ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ജനയുഗം സിഎംഡി, എഐടിയുസി സംസ്ഥാന സെക്രട്ടറി, വേള്‍ഡ് പീസ് കൗണ്‍സിലിന്റെ കേരള ഘടകമായ ഐപ്‌സോയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ സെക്രട്ടറിമാരില്‍ ഒരാളുമാണ്. 2006-2011 കാലഘട്ടത്തില്‍ ഓയില്‍പാം ഇന്ത്യ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയര്‍മാനായി മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചു. കോട്ടയം ജില്ലയിലെ കാര്‍ഷിക രംഗത്തെ മികച്ച നേട്ടമായ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനും കൂടാതെ ഓയില്‍പാം ഇന്ത്യക്ക് കോട്ടയം പട്ടണത്തില്‍ കോര്‍പ്പറേറ്റ് ഓഫീസ് ആരംഭിക്കുന്നതിനും പാം കര്‍ണല്‍ പ്ലാന്റ് ആരംഭിക്കുന്നതിനും സാധിച്ചു. ഭാര്യ മിനി എം കെ, കോട്ടയം ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എഞ്ചിനീയറാണ്. മക്കള്‍ : ജയകൃഷ്ണന്‍ ബി (ഹൈദ്രാബാദ് ഡിലോയിറ്റിലെ ഓഫീസറാണ്) ഹരികൃഷ്ണന്‍ ബി (കോയമ്പത്തൂര്‍ അമൃത ബിസിനസ് സ്‌കൂളിലെ എംബിഎ വിദ്യാര്‍ത്ഥിയാണ്. കോട്ടയം പട്ടണത്തില്‍ തിരുവാതിക്കല്‍ ചൈതന്യയില്‍ താമസം

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

മാറ്റത്തിന് തയ്യാറെടുത്ത് കാഞ്ഞിരപ്പള്ളിയിലെ വോട്ടര്‍മാര്‍

കാഞ്ഞിരപ്പള്ളി: അഴിമതിക്കും വികസന വിരുദ്ധതക്കുമെതിരെ ഉറപ്പായ മാറ്റമെന്ന നിലപാടിലുറച്ച് കാഞ്ഞിരപ്പള്ളിയിലെ വോട്ടര്‍മാര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ വി ബി ബിനുവിന്റെ വിജയത്തിന് മാറ്റേകാന്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന പ്രവര്‍ത്തകര്‍ മണ്ഡലത്തിലാകെ ഇതിനകം മൂന്നുവട്ടം ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. അവസാനിക്കാത്ത അഴിമതികളും കര്‍ഷകവഞ്ചനയും [..]

വി ബി ബിനുവിന്റെ വിജയത്തിന് തൊഴിലാളി കണ്‍വെന്‍ഷന്‍ ചേര്‍ന്നു

വാഴൂര്‍:കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ വിബി ബിനുവിന്റെ വിജയത്തിനായി സംയുക്ത കര്‍ഷക തൊഴിലാളി കണ്‍വെന്‍ഷന്‍ പൊന്‍കുന്നത്തു ചേര്‍ന്നു. പൊന്‍കുന്നത്തു ചേര്‍ന്ന കണ്‍വെന്‍ഷന്‍ സിപിഎം ജില്ലാ കമ്മറ്റിയംഗം പിഎന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.കെഎസ്‌കെടിയു ഏരിയാ പ്രസിഡന്റ് എന്‍കെ സുധാകരന്‍ നായര്‍ [..]

അഡ്വ വി ബി ബിനു നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചു

കോട്ടയം: വികസനം അകറ്റിയ ജനപ്രതിനിധിയ്ക്ക് കര്‍ഷക - കര്‍ഷക തൊഴിലാളി കരുത്തിലൂടെ സൗന്ദര്യമാര്‍ജ്ജിച്ച മലയോര മണ്ണിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയില്‍ ഇനി സ്ഥാനമില്ലെന്ന് ബോധ്യപ്പെടുത്തി, വന്‍ജനപങ്കാളിത്തം ആവേശം നിറച്ച പ്രകടനത്തോടെ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ വി ബി ബിനു [..]

അഡ്വ. വി ബി ബിനു ഇന്ന് പത്രിക സമര്‍പ്പിക്കും

വാഴൂര്‍: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി ബി ബിനു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പകല്‍ 12ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്താഫീസിലെത്തി ബിഡിഒ മുമ്പാകെ പത്രിക സമര്‍പ്പിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ പി കെ കൃഷ്ണന്‍, [..]