കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

അഡ്വ. വി. ആര്‍. സുനില്‍കുമാര്‍ – കൊടുങ്ങല്ലൂര്‍

സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റനേതാവും മുന്‍ കൃഷിമന്ത്രിയുമായിരുന്ന അന്തരിച്ച വി കെ രാജന്റെ പുത്രന്‍. സിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറിയാണ്. 1969 മാര്‍ച്ച് 10ന് ജനനം. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ഗവ.ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും ക്രൈസ്റ്റ് കോളജില്‍ പ്രീഡിഗ്രിയും പടിഞ്ഞാറെ വെമ്പല്ലൂര്‍ അസ്മാബി കോളജില്‍ ഡിഗ്രിയും തൃശൂര്‍ ശ്രീകേരള വര്‍മയില്‍ എംഎയും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിയമബിരുദവും പൂര്‍ത്തിയാക്കി. പഠനത്തിനിടെ ബാലവേദിയിലും എഐഎസ്എഫിലും സജീവമായി. എഐവൈഎഫിന്റെ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ ചുമതലകളും വഹിച്ചു. നവോദയ സമരം, പ്രീഡിഗ്രി ബോര്‍ഡ് സമരം, മെഡിക്കല്‍ കോളജ് സമരം, ഇലക്ട്രിസിറ്റി സമരം തുടങ്ങിയവയ്ക്ക് നേതൃത്വം കൊടുത്ത് പൊലീസ് മര്‍ദ്ദനവും ജയില്‍ ശിക്ഷയും ഏറ്റുവാങ്ങേണ്ടിവന്നു. പഠന ശേഷം സംസ്ഥാന തൊഴില്‍ വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമനം ലഭിച്ചെങ്കിലും സംഘടനാ രംഗത്ത് നിലയുറപ്പിച്ച വി ആര്‍ സുനില്‍കുമാര്‍ ജോലിയില്‍ നിന്ന് രാജി വച്ച് പാര്‍ട്ടിയുടെയും ബഹുജനസംഘടനകളുടെയും ചുമതലകള്‍ ഏറ്റെടുത്തു. എഐടിയുസി കൊടുങ്ങല്ലൂര്‍ മണ്ഡലം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം ചുമട്ടുതൊഴിലാളി യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സതി രാജനാണ് മാതാവ്. ഭാര്യ: ശ്രീബ. മക്കള്‍: സാല്‍വാദോര്‍ (ഏഴാംക്ലാസ് വിദ്യാര്‍ഥി), സാല്‍വിയോര്‍ (ഒന്നാംക്ലാസ് വിദ്യാര്‍ഥിനി).

CANDIDATE REQUEST