കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

വി. ശശി – ചിറയിന്‍കീഴ്

സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം. കഴിഞ്ഞ നിയമസഭയില്‍ ചിറയിന്‍കീഴ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ശശി രണ്ടാം തവണയാണ് ജനവിധി തേടുന്നത്. കര്‍ഷകത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റിയംഗമാണ്. എഞ്ചിനിയറിങ് ബിരുദധാരിയായ വി ശശി 1984ല്‍ ഡെപ്യൂട്ടി ഡയറക്ടറായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ഹാന്റ്‌ലൂം, ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, കിന്‍ഫ്ര എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സെന്റ് ജോസഫ് എച്ച് എസ്, ഫോര്‍ട്ട് ഹൈസ്‌കൂള്‍, ആര്‍ട്‌സ് കോളജ്, തിരുവനന്തപുരം എഞ്ചിയിനിയറിംഗ് കോളജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1987-1991 കാലഘട്ടത്തില്‍ മന്ത്രി പി കെ രാഘവന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പിന്നീട് കയര്‍ വികസന വകുപ്പ്, ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ് എന്നിവയുടെ ഡയറക്ടറായി. കണ്ണൂര്‍ സ്പിന്നിംഗ് മില്‍, മലപ്പുറം സ്പിന്നിംഗ് മില്‍, കുറ്റിപ്പുറം, തൃശൂര്‍, കൊല്ലം കൈത്തറി സഹകരണ സംഘങ്ങളുടെ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ദേവസ്വം ബോര്‍ഡ് അംഗമായിരുന്നിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം 2006ല്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി. സുമയാണ് ഭാര്യ. രേഷ്മ, രാകേഷ് എന്നിവര്‍ മക്കളാണ്.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

എല്‍.ഡി.എഫ് ചിറയിന്‍കീഴ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

ചിറയിന്‍കീഴ്: എല്‍.ഡി.എഫ് ചിറയിന്‍കീഴ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 21ന് വൈകുന്നേരം നാലിന് ചിറയിന്‍കീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. തോന്നയ്ക്കല്‍ മേഖലാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 21ന് [..]