കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

അഡ്വ. വി. എസ്. സുനില്‍കുമാര്‍ – തൃശൂര്‍

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. പതിമൂന്നാം നിയമസഭയില്‍ കയ്പമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ച സുനില്‍കുമാര്‍ സിപിഐ നിയമസഭാ കക്ഷി സെക്രട്ടറിയും നിയമസഭാ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. ബാലവേദിയിലൂടെ പ്രവര്‍ത്തിച്ച് എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും സംസ്ഥാന സെക്രട്ടറിപദം വരെയെത്തി. 1998ല്‍ എഐഎസ്എഫ് ദേശീയ സെക്രട്ടറിയായി. വിദ്യാര്‍ഥി, യുവജന നേതാവായിരിക്കെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാനത്താദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പൊലീസ് നടത്തിയ ക്രൂരമായ നരനായാട്ടില്‍ തലതകര്‍ന്ന് മാസങ്ങളോളം ചികിത്സക്ക് വിധേയനായി. നവോദയ സമരം, പ്രീഡിഗ്രി ബോര്‍ഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കല്‍ കോളജ് സമരം എന്നിവയുടെ മുന്നണി പോരാളിയായിരുന്നു. അന്തിക്കാട് വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റെയും സി കെ പാര്‍വതിയുടെയും മകനാണ് വി എസ് സുനില്‍ കുമാര്‍. 2006ല്‍ ചേര്‍പ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2011ല്‍ കയ്പമംഗലത്തുനിന്നും വിജയിച്ചു. പതിമൂന്നാം നിയമസഭയില്‍ ഇടതുപക്ഷ മുന്നണിക്ക് വേണ്ടി ഏറ്റവും അധികം അടിയന്തിര പ്രമേയങ്ങള്‍ അവതരിപ്പിച്ചത് സുനില്‍കുമാറായിരുന്നു. അര്‍ബുദ-വൃക്ക-കാന്‍സര്‍ രോഗികള്‍ക്ക് ക്ഷേമനിധി അനുവദിക്കുന്നതിനുള്ള സ്വകാര്യ ബില്‍, യാത്രാവകാശ ബില്‍ എന്നിവ നിയമസഭയില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായി. തൃശൂര്‍ ശ്രീകേരള വര്‍മ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. അഡ്വ. രേഖ സുനില്‍കുമാറാണ് ഭാര്യ. മകന്‍ നിരഞ്ജന്‍ കൃഷ്ണ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ്.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

തൃശൂരിന് പുതു ചരിതമെഴുതാന്‍ വി എസ് സുനില്‍കുമാറിന്റെ പര്യടനം

തൃശൂര്‍: തൃശൂര്‍ നിയോജക മണ്ഡലത്തില്‍ ചരിത്രം തിരുത്തി കുറിക്കാനും വിജയം കൈപിടിയിലൊതുക്കാനുമായി വി എസ് സുനില്‍ കുമാര്‍ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചു. മെയ് ഒന്നുവരെയാണ് ഒന്നാംഘട്ട പ്രചാരണ പരിപാടികള്‍ നടക്കുക. പ്രപാരണ പരിപാടികളില്‍ എതിരാളികളെ ഇതിനോടകം തന്നെ ഏറെ പിന്നിലാക്കിയ സുനില്‍ [..]

വി എസ് സുനില്‍കുമാറിന് കെട്ടിവയ്ക്കാന്‍ തുക കാമ്പസ് കൂട്ടായ്മ നല്‍കും

തൃശൂര്‍ തൃശൂര്‍ നിയോജകമണ്ഡലം— എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.വി എസ് സുനില്‍കുമാറിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവയ്ക്കാനുള്ള തുക ക്യാമ്പസ്‌കൂട്ടായ്മ നല്‍കും. ഞായറാഴ്ച രാവിലെ എട്ടിന് കേരളമവര്‍മ കോളജിനുമുന്നില്‍ഡോ.പി ഭാനുമതി, തുക വി എസ് സുനില്‍കുമാറിന് കൈമാറും. തുടര്‍ന്ന് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങി [..]