കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details
PC-GEORGE

മാണി തോല്‍ക്കും; വിഎസ് മുഖ്യമന്ത്രി ആയാല്‍ പിന്തുണയ്ക്കും: പി.സി.ജോര്‍ജ്

പൂഞ്ഞാര്‍: പാലായില്‍ കെഎം മാണി പതിനായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറില്‍ നാല്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിക്കും. സെക്യുലറുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചെന്നും ജനപക്ഷപാര്‍ട്ടിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പിസി ജോര്‍ജ് പാലായില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ചെയര്‍മാന്‍ താന്‍തന്നെയായിരിക്കുമെന്നും പിസി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയാല്‍ തന്റെ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ടാകുമെന്നും ജോര്‍ജ് പറഞ്ഞു.

VIEW POST →
01_yechury_1255068f

മുഖ്യമന്ത്രി ആരെന്ന് ഫലംവന്ന ശേഷം തീരുമാനിക്കും: യെച്ചൂരി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകുമെന്ന അഭിപ്രായ സര്‍വേകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമായി. എല്‍ ഡി എഫ് കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഫലം വന്ന ശേഷം കൂട്ടായി തീരുമാനിക്കുമെന്നും സി പി ഐ എം ജനറല്‍ സെക്രെടറി സീതാറാം യെച്ചൂരി പറഞ്ഞു. ചര്‍ച്ചകള്‍ക്കായി യെച്ചൂരിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ വെള്ളിയാഴ്ച കേരളത്തില്‍ എത്തും.85 ഇല്‍കുറയാതെ സീറ്റുകള്‍ ലഭിക്കുമെനും ബംഗാളില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റിച്ച് ഇടതു മുന്നണി കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച […]

VIEW POST →
V-S-Achuthanandan32

എല്‍ഡിഎഫിന് 100 സീറ്റ് നേടാവുന്ന സാഹചര്യം :  വിഎസ്

തിരുവനന്തപുരം: ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് ലക്ഷ്യം വെച്ച നൂറ് സീറ്റ് വരെ നേടാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വി.എസ്.അച്ചുതാനന്ദന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിഎസിന്റെ പ്രതികരണം. സമ്മദിതാനാവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും വിഎസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിവാദ്യമര്‍പ്പിച്ചു. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശവും ആയുധവുമാണ് വോട്ട്. ഇത് മലയാളികള്‍ ശരിയായ രീതിയില്‍ തന്നെയാണ് വിനിയോഗിച്ചിരിക്കുന്നത് എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്നും വിഎസ് പറഞ്ഞു.

VIEW POST →
image

കുമ്മനം വര്‍ഗീയ കലാപത്തിന്റെ പിതാവെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: നേമത്ത് വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി. പരാജയഭീതിയില്‍ നിന്നും രക്ഷനേടാന്‍ കുമ്മനം മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും വര്‍ഗീയ കലാപത്തിന്റെ പിതാവാണ് കുമ്മനമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. നേമത്ത് നടന്നത് ത്രികോണമത്സരമല്ലെന്നും എല്‍ഡിഎഫും ബിജെപിയും തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു. നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എല്‍ഡിഎഫ് വിജയിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ വലതു ഇടതു കൂട്ടുകെട്ട് ഉണ്ടായെന്ന് […]

VIEW POST →
km-mai-bar-case-

സര്‍വേയില്‍ വിശ്വാസമില്ലെന്ന് മാണി; യുഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന് കെ സി

പാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 75 സീറ്റില് കൂടുതല്‍ നേടുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ല. പൂഞ്ഞാറില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിക്കും. കാരുണ്യ പദ്ധതികളും കര്‍ഷകരുടെ ക്ഷേമത്തിന് സ്വീകരിച്ച നടപടികള്‍ വോട്ടായി ലഭിക്കും. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഒരാശങ്കയുമില്ലെന്നും മാണി പ്രതികരിച്ചു. ബാര്‍കോഴയും സോളാര്‍ വിവാദവുമെല്ലാം തള്ളിക്കളഞ്ഞ ആരോപണങ്ങളാണ്. ബാര്‍കോഴയില്‍ രണ്ടു തവണ നടത്തിയ അന്വേഷണത്തിലും താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഗൂഢാലോചന തന്നെയാണെന്നും വ്യക്തമായി. സോളാര്‍ കേസില്‍ മുഖ്യമന്ത്രി […]

VIEW POST →
voting-l

സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിംഗ്: 77.35 ശതമാനം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു റെക്കോര്‍ഡ് പോളിംഗ്. നിലവിലെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 77.35 ശതമാനം പേര്‍ വോട്ട് ചെയ്തു. 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണിത്. 30 മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം ആറിന് വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോള്‍ വോട്ടിംഗ് കേന്ദ്രത്തില്‍ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിരുന്നു, ഇതിന്റെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോഴാണ് റിക്കാര്‍ഡ് പോളിംഗ് കടന്നത്. തിങ്കളാഴ്ച വൈകിട്ട് 71.7 എന്ന നിലയിലായിരുന്ന പോളിംഗ് ശതമാനമാണ് ഇന്ന് 77.35 ലേക്ക് […]

VIEW POST →

കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍: സുരക്ഷയ്ക്കായി സേനയെ വിന്യസിച്ചു

മാനന്തവാടി: കേരള വനം വികസന കോര്‍പറേഷനു കീഴിലുള്ള കമ്പമല തേയിലത്തോട്ടത്തിലെ പാടികളില്‍ സായുധ മാവോവാദി സംഘം ലഘുലേഖകള്‍ വിതരണം ചെയ്തു.ശനിയാഴ്ച രാത്രി എട്ടരയോടെ പട്ടാളവേ ഷത്തില്‍ തോട്ടത്തിലെത്തിയ രണ്ട് സ്ത്രീകളും ആറ് പുരുഷ•ാരുമടങ്ങുന്ന സംഘമാണ് പാടികളില്‍ മാവോവാദി പ്രസിദ്ധീകരണമായ ‘കാട്ടുതീ’യുടെ പുതിയ ലക്കത്തിന്റെ പ്രതികള്‍ വിതരണം ചെയ്തത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമാണ് രണ്ട് പുറങ്ങളുള്ള ലഘുലേഖയില്‍. ശ്രീലങ്കന്‍ അഭയാര്‍ഥി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചതാണ് കമ്പമല തേയിലത്തോട്ടം. മാവോവാദികള്‍ ഏകദേശം അര മണിക്കൂറാണ് തൊഴിലാളികള്‍ക്കിടയില്‍ ചെലവഴിച്ചത്. എസ്റ്റേറ്റ് […]

VIEW POST →

എങ്ങും ഇടതുതരംഗം

പിഎസ് സുരേഷ് കേരളം ഇന്ന് വിധിയെഴുതുകയാണ്. സംസ്ഥാനത്ത് സമ്മതിദാനാവകാശമുള്ള 2,60,19.284 പേര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങും. കേരളത്തിന്റെ വിധിയെഴുത്ത് ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കും. സാര്‍വദേശീയവും ദേശീയവുമായ എല്ലാ മാനവവികസനസൂചികകളിലും ഇന്ത്യയില്‍ മുന്നിട്ടുനില്‍ക്കുന്ന കേരള ജനതയുടെ വിധിയെഴുത്ത് ലോകം സസൂക്ഷ്മമാണ് വീക്ഷിക്കുന്നത്. ഇത്തവണത്തെ കേരളത്തിലെ തെരഞ്ഞെടുപ്പില്‍ അധികമായി വന്ന ഒരു പ്രത്യേകത കേന്ദ്രം ഭരിക്കുന്ന ബിജെപി എങ്ങനെയെങ്കിലും ഇവിടെ അക്കൗണ്ട് തുറക്കാന്‍ കാട്ടുന്ന പരാക്രമങ്ങളാണ്. തുടക്കത്തില്‍ ഭരിക്കാന്‍ വന്ന പാര്‍ട്ടിയെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അക്കൗണ്ട് തുറക്കുന്നതില്‍ […]

VIEW POST →

നികേഷിനെതിരെ വ്യക്തിഹത്യാ ലഘുലേഖ: കെ എം ഷാജിയുടെ പിഎ ഉള്‍പ്പെടെ പിടിയില്‍

കണ്ണൂര്‍: അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതിനിടെ കെ എം ഷാജി എംഎല്‍എയുടെ പിഎ അറഫാത്ത് ഉള്‍പ്പടെയുള്ള യുഡിഎഫ് സംഘം അറസ്റ്റില്‍. വളപട്ടണത്തിനടുത്ത് കീരിയാട് വച്ചാണ് ഷാജിയുടെ പി എയും യൂത്ത് ലീഗ് മണ്ഡലം ഭാരവാഹിയുമായ അറഫാത്ത്, ആയാര്‍ ഫൈസല്‍, മന്‍സൂര്‍ എന്നിവര്‍ പിടിയിലായത്. ലഘുലേഖകള്‍ വീടുകയറി വിതരണം ചെയ്യുന്നത് കണ്ട് നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വളപട്ടണം പൊലീസ് എത്തി അറസ്റ്റ് ചെയ്തു. യുഡിഎഫ് മണ്ഡലം […]

VIEW POST →

വികസനത്തുടര്‍ച്ചയ്ക്ക് ചിറ്റയം ഗോപകുമാറിന് വോട്ട് ചെയ്യാന്‍ അടൂര്‍ ഒരുങ്ങി

സിജു സാമുവല്‍ പത്തനംതിട്ട: വികസനത്തുടര്‍ച്ചയ്ക്ക് അടൂരിന്റെ പ്രിയങ്കരനായ വികസന നായകന്‍ ചിറ്റയം ഗോപകുമാറിന് വോട്ടു ചെയ്യാന്‍ അടൂര്‍ ജനത ഒന്നടങ്കം ഒരുങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ എംഎല്‍എ ആയിട്ടും നിരന്തരമായ പോരാട്ടത്തിലൂടെയാണ് ചിറ്റയം അടൂരില്‍ വികസനമെത്തിച്ചത്. അടൂര്‍ നിയമസഭ മണ്ഡലത്തിന്റെ ഗ്രാമീണമേഖലകളിലാണ് വികസനം ഏറെയും നടപ്പാക്കിയത്. തോട്ടം തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഏറെയുള്ള മണ്ഡലമാണ് അടൂര്‍. കഴിഞ്ഞ അഞ്ചു വര്‍ഷം നടപ്പില്‍ വരുത്തിയ വികസന പദ്ധതികളുടെ തുടര്‍ച്ചയ്ക്ക് വോട്ട് തേടിയാണ് ചിറ്റയം രണ്ടാം അങ്കത്തിനിറങ്ങിയിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് […]

VIEW POST →